കരുതലായി കരുവന്‍ചാല്‍ കെയര്‍
കരുവന്‍ചാല്‍ : വിവിധ ആവശ്യങ്ങള്‍ക്കായി കരുവന്‍ചാല്‍ ടൗണിലെത്തുന്ന ഏതൊരാളും വിശന്നിരിക്കുവാന്‍ പാടില്ല എന്ന ഉദ്ദേശത്തോടെ കരുവന്‍ചാല്‍ ടൗണിലെ ഒരു കൂട്ടം വ്യാപാരികള്‍ ചേര്‍ന്ന് രൂപീകരിച്ച കരുവന്‍ചാല്‍ കെയറിന്റെ ഉദ്ഘാടനം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ടും സംസ്ഥാന ട്രഷററുമായ ദേവസ്യ മേച്ചേരി നിര്‍വ്വഹിച്ചു.
വിശക്കുന്നവന് അന്നം കൊടുക്കുക എന്ന ലക്ഷ്യത്തോടൊപ്പം തന്നെ നിര്‍ധനരായ രോഗികള്‍ക്ക് അത്യാവശ്യഘട്ടത്തില്‍ മരുന്ന് വാങ്ങി നല്‍കുകയെന്നതും സംഘടനയുടെ ലക്ഷ്യമാണെന്ന് സംഘാടകർ വ്യക്തമാക്കി.
കരുവന്‍ചാല്‍ കെയറിന്റെ സഹായം ആവശ്യമുള്ളവര്‍ കരുവന്‍ചാലിലെ തിരഞ്ഞെടുത്ത വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും ഭക്ഷണക്കൂപ്പണ്‍ വാങ്ങേണ്ടതും അവരവര്‍ക്കിഷ്ടമുള്ള ഹോട്ടലുകളില്‍ നിന്നും ഭക്ഷണം കഴിക്കാവുന്നതുമാണ്.
മരുന്ന് വാങ്ങാൻ നിര്‍വ്വാഹമില്ലാത്ത നിർധന രോഗികൾക്കും മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്ന് നിശ്ചിത തുകയ്ക്കുള്ള മരുന്ന് വാങ്ങാവുന്നതാണ്.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ട് ജെയിംസ് പുത്തന്‍പുര സംഘടനയുടെ ലോഗോ ഔദ്യോഗികമായി പ്രകാശനം ചെയ്തു. കരുവന്‍ചാല്‍ കെയര്‍ ചെയര്‍മാന്‍ ടോമി ജോസഫ് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആലക്കോട് മേഖല ട്രഷറര്‍ റോയി ജോസ് പുളിക്കല്‍, സി.കെ. അബ്ദു, അബ്ദുള്‍ റഷീദ്, എല്‍സമ്മ ബേബി, ജമാല്‍ മൊബൈല്‍സിറ്റി, കരുവന്‍ചാല്‍ കെയറിന്റെ ജന:കണ്‍വീനര്‍ പി.എസ്. അബ്ദുള്‍ മജീദ്, പി.ആർ.ഒ കെ.എം. അരുണ്‍ലാല്‍ എന്നിവർ പങ്കെടുത്തു.
ഭക്ഷണ ആവശ്യങ്ങള്‍ക്കായി ബന്ധപ്പെടേണ്ട
സ്ഥാപനങ്ങളും ആളുടെ പേരും ഫോണ്‍ നമ്പറും
1) പാലാ സ്റ്റീല്‍ & സിമന്റ്‌സ് (ടോമി ജോസഫ് ) 9447 353 190 (2) കരുവന്‍ചാല്‍ റബ്ബേഴ്‌സ് (ജെയിംസ് പുത്തന്‍പുര) 9447 482 611 (3)ടുട്ടൂസ് സ്റ്റേഷനറി (എം.കെ. സെബാസ്റ്റ്യന്‍) 8547 046 095 (4) ഫ്രഷ് കോള്‍ഡ് സ്റ്റോറേജ് (സിജി തോമസ്) 9447 373 665 മരുന്ന് ആവശ്യങ്ങള്‍ക്കായി ബന്ധപ്പെടേണ്ട ആളുടെ പേരും ഫോണ്‍ നമ്പറും – ജെയിംസ് പുത്തന്‍പുര – 9447 482 611