ചാരായം കൈവശം വച്ച കേളകം സ്വദേശിക്കെതിരെ കേസ്

0 2,145

ചാരായം കൈവശം വച്ച കേളകം സ്വദേശിക്കെതിരെ കേസ്

അഞ്ചു ലിറ്റർ ചാരായം കൈവശം വച്ച കേളകം സ്വദേശിക്കെതിരെ പേരാവൂർ എക്സൈസ് കേസെടുത്തു. കേളകം പൂവ്വത്തുംചോല സ്വദേശി  സുരേഷ് (46) എന്നയാൾക്കെതിരെയാണ് ചാരായം കൈവശം വച്ചു കൈകാര്യം ചെയ്തതിന് പേരാവൂർ എക്സൈസ്  കേസെടുത്തത്.

കോവിഡ് 19 പ്രതിരോധ ലോക്ഡൗണിന്റെ ഭാഗമായി മദ്യഷാപ്പുകൾ അടച്ചു പൂട്ടിയതിന്റെ മറവിൽ ചാരായം കേളകം മേഖലയിൽ വിൽപ്പന നടത്തി വരികയായിരുന്നു ഇയാൾ.

എക്സൈസ് ഇന്റലിജന്റ്സ് ആന്റ് ഇൻവെസ്റ്റിഗേഷൻ ബ്യുറോക്ക്  ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിലാണ് കേസ്‌ കണ്ടെടുത്തത്.

പേരാവൂർ റേഞ്ച് എക്സൈസ് പ്രിവന്റീവ് ഓഫീസർ  എൻ പദ്മരാജന്റെ  നേതൃത്വത്തിൽ നടന്ന റെയ്ഡിൽ ഐബി ഉദ്യോഗസ്ഥർ, പ്രിവന്റീവ് ഓഫീസർ പി.സി.ഷാജി, സിവിൽ എക്സൈസ് ഓഫീസർമാരായ സി.എം.ജയിംസ്, വി.എൻ.സതീഷ്, എൻ.എസ്.വിഷ്ണു പി.ജി.അഖിൽ എന്നിവർ പങ്കെടുത്തു