മുരിങ്ങോടിയിൽ തെങ്ങിൻതോട്ടം കേന്ദ്രീകരിച്ച് വൻ ചാരായ വാറ്റും വിൽപനയും, രണ്ടുപേർക്കെതിരെ കേസ്

0 1,610

മുരിങ്ങോടിയിൽ തെങ്ങിൻതോട്ടം കേന്ദ്രീകരിച്ച് വൻ ചാരായ വാറ്റും വിൽപനയും, രണ്ടുപേർക്കെതിരെ കേസ്

മുരിങ്ങോടിയിൽ ആൾപ്പാർപ്പില്ലാത്ത പുരയിടത്തിലെ തെങ്ങിൻതോപ്പിൽ പ്രവർത്തിച്ചു വന്ന ചാരായവാറ്റു കേന്ദ്രം പേരാവൂർ എക്സൈസ് കണ്ടെത്തി തകർത്തു. ഇവിടെ നിന്ന് 100 ലിറ്റർ വാഷും 3 ലിറ്റർ ചാരായവും വാറ്റു ഉപകരണങ്ങളും കണ്ടെടുത്തു. രണ്ടു പേർക്കെതിരെ കേസെടുത്തു. മുരിങ്ങോടി സ്വദേശി അജയൻ ( 42), ചെവിടിക്കുന്ന് സ്വദേശി എ.സുമേഷ് ( 42) എന്നിവർക്കെതിരെയാണ് അബ്കാരി നിയമ പ്രകാരം കേസെടുത്തത്.

കോവിഡ് 19 പ്രതിരോധ ലോക്ഡൗണിന്റെ ഭാഗമായി മദ്യഷാപ്പുകൾ അടച്ചു പൂട്ടിയതിന്റെ മറവിൽ ചാരായ നിർമാണം നടത്തി മുരിങ്ങോടി, പെരുമ്പുന്ന, പേരാവൂർ മേഖലകളിൽ വിൽപ്പന നടത്തി വരികയായിരുന്നു ഇവർ.

രഹസ്യവിവരത്തെ തുടർന്നു നടത്തിയ റെയ്ഡിലാണ് ഇവർക്കെതിരെ കേസെടുത്തത്. പ്രിവന്റീവ് ഓഫീസർ എം.പി സജീവൻ്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ സിവിൽ എക്സൈസ് ഓഫീസർമാരായ സി.എം.ജയിംസ്, കെ.എ.ഉണ്ണിക്കൃഷ്ണൻ, എൻ.സി.വിഷ്ണു, റിനീഷ് ഓർക്കാട്ടേരി വനിത സിഇഒ കെ.കെ.അമൃത എന്നിവർ പങ്കെടുത്തു.