അസഭ്യം പറഞ്ഞെന്ന പരാതിയില്‍ ബത്തേരി എഎസ്ഐക്കെതിരെ കേസ്

0 423

അസഭ്യം പറഞ്ഞെന്ന പരാതിയില്‍ ബത്തേരി എഎസ്ഐക്കെതിരെ കേസ്

ബത്തേരി പൊലീസ് ഉദ്യോഗസ്ഥ ഉള്‍പ്പെടെയുള്ള അയല്‍വാസികളോട് അസഭ്യം പറഞ്ഞെന്ന പരാതിയില്‍ എഎസ്ഐക്കെതിരെ കേസ്. അമ്പലവയല്‍ സ്റ്റേഷനിലെ എഎസ്‌ഐ ബാബു തോമസിനെതിരെയാണു ബത്തേരി പൊലീസ് കേസെടുത്തത്.
ബത്തേരിയിലെ പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ വച്ച് വെള്ളമെടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ അസഭ്യം പറഞ്ഞെന്നാരോപിച്ച് പൊലീസ് ഉദ്യോഗസ്ഥയുടെ ഭര്‍ത്താവ് അബ്ദുല്‍ ഹക്കീം നല്‍കിയ പരാതിയിലാണു നടപടി.