എസ്.കെ.എസ്.എസ്.എഫ് അടക്കാത്തോട് ശാഖ കമ്മിറ്റി നടത്തിയ ഖത്മുല്‍ ഖുര്‍ആന്‍ പാരായണ മത്സര വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡ് വിതരണം ചെയ്തു

0 1,311

എസ്.കെ.എസ്.എസ്.എഫ് അടക്കാത്തോട് ശാഖ കമ്മിറ്റി നടത്തിയ ഖത്മുല്‍ ഖുര്‍ആന്‍ പാരായണ മത്സര വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡ് വിതരണം ചെയ്തു

കേളകം : എസ്.കെ.എസ്.എസ്.എഫ് അടക്കാത്തോട് ശാഖ കമ്മിറ്റി നടത്തിയ ഖത്മുല്‍ ഖുര്‍ആന്‍ പാരായണ മത്സര വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡ് വിതരണം ചെയ്തു. സഹനം, സംയമനം , സംസ്‌കരണം കാമ്പയിന്റെ ഭാഗമായി നടത്തിയ മത്സരത്തിലെ ഇരുപത് പേരില്‍ നിന്ന് വിജയികളെ നടുക്കെടുപ്പിലൂടെയാണ് പ്രഖ്യാപിച്ചത്. ഒന്നാം സ്ഥാനം നേടിയ വി.എ സാബിത്തിന് വി.എം മുഹമ്മദ് കുഞ്ഞ് റാവുത്തര്‍ ക്യാഷ് അവാര്‍ഡ് നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു. പെണ്‍കുട്ടികളില്‍ നിന്ന് എന്‍.ഫ് ഫാത്തിമത്ത് സഹല, എന്‍എ. ഫാത്തിമത്ത് നാജിയ എന്നിവര്‍ക്ക് രണ്ടാം സ്ഥാനവും കെ.എ ജസ്മിന മൂന്നാം സ്ഥാനവും നേടി . എന്‍.എം ഫൈസല്‍ മൗലവി , പി.കെ ആഷിഫ് , അര്‍സല്‍ അസി , വി.കെ മുഹമ്മദ് അനീസ് , കെ.ഐ മുത്തലിബ് തുടങ്ങിയവര്‍ പങ്കെടുത്തു.