സാമ്പത്തിക  പ്രതിസന്ധി കൊല്ലത്ത് കശുവണ്ടി ഫാക്ടറി ഉടമ ആത്മഹത്യ ചെയ്തു

0 414

സാമ്പത്തിക  പ്രതിസന്ധി കൊല്ലത്ത് കശുവണ്ടി ഫാക്ടറി ഉടമ ആത്മഹത്യ ചെയ്തു

 

കൊല്ലത്ത് കശുവണ്ടി ഫാക്ടറി ഉടമ ആത്മഹത്യ ചെയ്തു. കൊല്ലം നല്ലിലയില്‍ നിര്‍മല മാതാ കാഷ്യൂ ഫാക്ടറി ഉടമ ചാരുവിള പുത്തന്‍വീട്ടില്‍ സൈമണ്‍ മത്തായി ആണ് ആത്മഹത്യ ചെയ്തത്. സാമ്ബത്തിക പ്രതിസന്ധിയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ലോക്ക്ഡൗണ്‍ മൂലം ഫാക്ടറി പൂട്ടിയതിനെത്തുടര്‍ന്ന് സൈമണ്‍ കടുത്ത മാനസിക പ്രതിസന്ധിയിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. വീടിന് സമീപത്തെ ചായ്പ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ബാങ്കില്‍ നിന്നും ഇദ്ദേഹം ലോണെടുത്തിരുന്നു. നാലുകോടിയോളം രൂപ തിരിച്ചടക്കാനുള്ളതായാണ് റിപ്പോര്‍ട്ടുകള്‍. ബന്ധുക്കളുടെയും മറ്റും ഭൂമി അടക്കം പണയം വെച്ചായിരുന്നു വായ്പ എടുത്തത്. കോവിഡിനെത്തുടര്‍ന്ന് ഫാക്ടറി പൂട്ടിയതോടെ ഉണ്ടായ സാമ്ബത്തിക പ്രതിസന്ധിയാണ് മരണത്തിന് കാരണമെന്ന് ബന്ധുക്കള്‍ പറഞ്ഞു.