കൊവിഡ് വ്യാപനം തടയാന്‍ ജാഗ്രത തുടരണം: ജില്ലയിലെ 513 വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണുകള്‍

0 540

കൊവിഡ് വ്യാപനം തടയാന്‍ ജാഗ്രത തുടരണം; ജില്ലയിലെ 513 വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണുകള്‍

ജില്ലയില്‍ കൊവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങല്‍ ശക്തിപ്പെടുത്തി ജില്ലാ ഭരണസംവിധാനം. പൊലീസും ആരോഗ്യപ്രവര്‍ത്തകരും  വിട്ടുവീഴ്ചയില്ലാത്ത പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് ജില്ലയില്‍ നടത്തുന്നത്. സമ്പര്‍ക്ക രോഗികളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തില്‍ ആഗസ്ത് 27 വരെയുള്ള കണക്ക് പ്രകാരം 79 തദ്ദേശസ്ഥാപനങ്ങളിലെയും കണ്ടോണ്‍മെന്റ് ഏരിയയിലേതുമായി 513 വാര്‍ഡുകളാണ് ജില്ലയില്‍ കണ്ടെയിന്‍മെന്റ് സോണുകളാക്കി അടച്ചിട്ടിട്ടുള്ളത്. ഈ  സാഹചര്യത്തില്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന്  ബന്ധപ്പെട്ടവര്‍ നിര്‍ദേശിച്ചു.
ഇതുവരെ മികച്ച രീതിയില്‍ പ്രവര്‍ത്തനം നടത്താന്‍ കഴിഞ്ഞതിനാല്‍ ജില്ലയില്‍ രോഗ വ്യാപനത്തിന്റെ  തോത് നിയന്ത്രിച്ചു  നിര്‍ത്താന്‍ കഴിഞ്ഞെന്ന് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പറഞ്ഞു. രോഗവ്യാപനം തീവ്രമാകുന്ന ഘട്ടത്തില്‍ ഈ  ജാഗ്രത കുറേക്കൂടി ശക്തമായി തുടരേണ്ടതുണ്ട്. അതിനാല്‍ ജനങ്ങള്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ച 69 ഗ്രാമപഞ്ചായത്തുകളിലായി 334 വാര്‍ഡുകള്‍, ഒമ്പത് നഗരസഭകളിലായി 77 വാര്‍ഡുകള്‍, കണ്ണൂര്‍ കോര്‍പ്പറേഷനിലെ 33 വാര്‍ഡുകള്‍, കണ്ണൂര്‍ കന്റോണ്‍മെയിന്റ് മേഖലയിലെ ആറു വാര്‍ഡുകള്‍ എന്നിവയാണ് രോഗവ്യാപന ഭീഷണിയില്‍ പൂര്‍ണമായും അടച്ചിട്ടത്.
ചിറ്റാരിപ്പറമ്പ പഞ്ചായത്തിലെ നാല് വാര്‍ഡുകള്‍, കോളയാട് മൂന്ന്, മാങ്ങാട്ടിടം ഏഴ്, കോട്ടയം മലബാര്‍ അഞ്ച്, തൃപ്പങ്ങോട്ടൂര്‍ നാല്, പിണറായി ഏഴ്, രാമന്തളി നാല്, പരിയാരം ഏഴ്, ചിറക്കല്‍ 15, മുണ്ടേരി എട്ട്, മാടായി രണ്ട്, ചെമ്പിലോട് ആറ്, എരമം കുറ്റൂര്‍ മൂന്ന്, പെരിങ്ങോം വയക്കര ഒന്ന്, ചെറുതാഴം നാല്, പട്ടുവം ഏഴ്, കടന്നപ്പള്ളി പാണപ്പുഴ മൂന്ന്, കുറുമാത്തൂര്‍ 10, പാപ്പിനിശ്ശേരി 11, മുഴക്കുന്ന് ഒമ്പത്, കരിവെള്ളൂര്‍ പെരളം നാല്, അഴീക്കോട് 10, ധര്‍മടം ഏഴ്, കൂടാളി ഒന്ന്, പടിയൂര്‍ കല്ല്യാട് എട്ട്, മലപ്പട്ടം മൂന്ന്, ചെങ്ങളായി ഒമ്പത്, ചപ്പാരപ്പടവ് അഞ്ച്, കുഞ്ഞിമംഗലം ഒന്ന്, നാറാത്ത് അഞ്ച്, വളപട്ടണം അഞ്ച്, അയ്യന്‍കുന്ന് ആറ്, നടുവില്‍ ആറ്, കൊട്ടിയൂര്‍  നാല്, ന്യൂമാഹി ആറ്, ഇരിക്കൂര്‍ രണ്ട്, മയ്യില്‍ എട്ട്, പയ്യാവൂര്‍ ഒന്ന്, കുറ്റിയാട്ടൂര്‍ നാല്, ഏഴോം ആറ്, കടമ്പൂര്‍ മൂന്ന്, ആറളം അഞ്ച്, പായം 11, കതിരൂര്‍ അഞ്ച്, കാങ്കോല്‍ ആലപ്പടമ്പ ആറ്, പാട്യം ഏഴ്, പെരളശ്ശേരി ആറ്, മാലൂര്‍ മൂന്ന്, വേങ്ങാട് ഏഴ്, കല്യാശ്ശേരി അഞ്ച്, കൊളച്ചേരി ആറ്, ആലക്കോട് മൂന്ന്, കണ്ണപുരം രണ്ട്, തില്ലങ്കേരി ആറ്, ഉളിക്കല്‍ അഞ്ച്, എരഞ്ഞോളി നാല്, കീഴല്ലൂര്‍ മൂന്ന്, ചെറുകുന്ന് നാല്, പന്ന്യന്നൂര്‍ രണ്ട്, ചെറുപുഴ ഒന്ന്, എരുവേശ്ശി ഒന്ന്, ചൊക്ലി രണ്ട്, കണിച്ചാര്‍ നാല്, കേളകം ഒന്ന്, കുന്നോത്തുപറമ്പ് നാല്, മുഴപ്പിലങ്ങാട് രണ്ട്,  മൊകേരി മൂന്ന്, മാട്ടൂല്‍ ഒന്ന്, പേരാവൂര്‍ മൂന്ന്, എന്നിങ്ങനെയാണ് വിവിധ ഗ്രാമപഞ്ചായത്തുകളിലെ അടച്ചിട്ട വാര്‍ഡുകളുടെ എണ്ണം. തളിപറമ്പ് നഗരസഭയില്‍ 23 വാര്‍ഡുകള്‍, കൂത്തുപറമ്പ് നഗരസഭയില്‍ രണ്ട്, തലശ്ശേരി നഗരസഭയില്‍ 16, പയ്യന്നൂര്‍ നഗരസഭ ഏഴ്, പാനൂര്‍ നഗരസഭ അഞ്ച്, ഇരിട്ടി നഗരസഭ എട്ട്, ശ്രീകണ്ഠാപുരം നഗരസഭ അഞ്ച്, ആന്തൂര്‍ നഗരസഭ ആറ്, മട്ടന്നൂര്‍ നഗരസഭ അഞ്ച് എന്നതാണ് നഗരസഭയിലെ അടച്ചിട്ട വാര്‍ഡുകളുടെ കണക്ക്. കൂടാതെ കണ്ണൂര്‍ കോര്‍പ്പറേഷനിലെ 33 വാര്‍ഡുകളും കണ്ടോണ്‍മെന്റ് പ്രദേശത്തെ ആറു വാര്‍ഡുകളും അടച്ചിട്ടവയില്‍ ഉള്‍പ്പെടുന്നു.
വിദേശത്ത് നിന്നും ഇതരസംസ്ഥാനങ്ങളില്‍ നിന്നും എത്തിയരില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ വീട് കേന്ദ്രീകരിച്ച് 100 മീറ്റര്‍ പരിധി വരെയാണ് കണ്ടെയിന്‍മെന്റ് സോണായി കണക്കാക്കുന്നത്. അത്തരത്തില്‍ 30 പഞ്ചായത്തുകളിലായി 48 വാര്‍ഡുകളും അഞ്ച് നഗരസഭകളിലെ 15 വാര്‍ഡുകളും കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെടുന്നുണ്ട്.
പേരാവൂര്‍ ഒരു വാര്‍ഡ്, കുന്നോത്ത്പറമ്പ് നാല്, പായം രണ്ട്, കതിരൂര്‍ രണ്ട്, പെരിങ്ങോം വയക്കര രണ്ട്, തില്ലങ്കേരി മൂന്ന്, കോളയാട് മൂന്ന്, കോട്ടയം മലബാര്‍ മൂന്ന്, വേങ്ങാട് രണ്ട്, ചൊക്ലി രണ്ട്, ആറളം ഒന്ന്, കേളകം ഒന്ന്, പന്ന്യന്നൂര്‍ നാല്, പയ്യാവൂര്‍ ഒന്ന്, കുറ്റിയാട്ടൂര്‍ രണ്ട്, എരുവേശ്ശേി ഒന്ന്, മാലൂര്‍ ഒന്ന്, മുണ്ടേരി ഒന്ന്, മൊകേരി  ഒന്ന്, പിണറായി ഒന്ന്, ചെങ്ങളായി ഒന്ന്, കടമ്പൂര്‍ ഒന്ന്, ചെമ്പിലോട് ഒന്ന്, ചിറക്കല്‍ ഒന്ന്, പടിയൂര്‍ കല്ല്യാട് ഒന്ന്, അയ്യന്‍കുന്ന് ഒന്ന്, മാങ്ങാട്ടിടം ഒന്ന്, എരമം കുറ്റൂര്‍ ഒന്ന്, മാട്ടൂല്‍ ഒന്ന്, ആലക്കോട് ഒന്ന്, പാനൂര്‍ നഗരസഭ ഏഴ്, തലശ്ശേരി നഗരസഭ രണ്ട്, മട്ടന്നൂര്‍ നഗരസഭ നാല്, ഇരിട്ടി നഗരസഭ ഒന്ന്, പയ്യന്നൂര്‍ നഗരസഭ ഒന്ന്, എന്നിങ്ങനെയാണ് കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന വാര്‍ഡുകളുടെ എണ്ണം.

ജില്ലയില്‍ നിലവിലുള്ളത് അഞ്ച് ക്ലസ്റ്ററുകള്‍
രോഗവ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലയില്‍ അഞ്ച് ക്ലസ്റ്ററുകളാണ് നിലവിലുള്ളത്. സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനത്തിന്റെ തീവ്രതയുടെ അടിസ്ഥാനത്തിലാണ് ഇങ്ങനെ ക്ലസ്റ്ററുകളായി തിരിച്ച് ശക്തമായ നടപടികള്‍ സ്വീകരിക്കുന്നത്. പരിയാരം ഗവ. മെഡിക്കല്‍ കോളേജ്,   ഇരിട്ടി താലൂക്ക് ആശുപത്രി, തളിപ്പറമ്പ്, പാട്യം, തലശ്ശേരി ഗോപാല്‍പേട്ട് ചാലില്‍ പ്രദേശങ്ങള്‍ എന്നിവയാണ് നിലവിലുള്ള അഞ്ച് ക്ലസ്റ്ററുകള്‍. ഇവയില്‍ ഇതുവരെ 156 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട തളിപ്പറമ്പ് ലാര്‍ജ് ക്ലസ്റ്റര്‍ വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മറ്റു നാലു ക്ലസ്റ്ററുകളില്‍ നിന്നായി 294 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവിടങ്ങളില്‍ രോഗവ്യാപനത്തിന്റെ തോത് കണ്ടെത്തി പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതിനായി 6442 ടെസ്റ്റുകള്‍ ഇതുവരെ നടത്തുകയുണ്ടായി. സിഐഎസ്എഫ്, ഡിഎസ്സി ഉള്‍പ്പെടെ ജില്ലയിലുണ്ടായിരുന്ന ഒന്‍പത് ക്ലസ്റ്ററുകള്‍ ഇതിനകം രോഗ വിമുക്തമായി.