കണിച്ചാർ പഞ്ചായത്ത് സ്ഥാപിച്ച സി.സി.ടി.വികളുടെ ഉദ്ഘാടനം നടന്നു

0 1,220

കണിച്ചാർ ഗ്രാമ പഞ്ചായത്ത് 2022 – 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്ത് ഓഫീസ് പരിസരത്തും ബസ് സ്റ്റാൻഡിലുമായി സ്ഥാപിച്ച സി സി ടി വികളുടെ ഉദ്ഘാടനം നടന്നു. കണിച്ചാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ ക്യാമറ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു. പഞ്ചായത്ത് 2022 – 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 2 ലക്ഷം രൂപ ചിലവിലാണ് പഞ്ചായത്ത് പരിസരവും ബസ് സ്റ്റാന്റും ഉൾപ്പെടുത്തി 4 ക്യാമറകൾ സ്ഥാപിച്ചത്.

പേരാവൂർ ബ്ലോക്കിൽ ആദ്യമായാണ് ഒരു ഗ്രാമ പഞ്ചായത്ത് ഓഫീസ് സി സി ടി വി നിരീക്ഷണത്തിൽ കൊണ്ടുവരുന്നത്. ഇതിലൂടെ പഞ്ചായത്ത് പരിസരത്തെ മാലിന്യ നിക്ഷേപത്തിനും ബസ് സ്റ്റാൻഡ് പരിസരത്ത് സാമൂഹിക വിരുദ്ധരുടെ ഉപദ്രവത്തിനും ഉൾപ്പെടെ ശാശ്വത പരിഹാരം കാണാൻ സാധിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ പറഞ്ഞു.

പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ തോമസ് വടശ്ശേരി, പഞ്ചായത്തംഗം ജിമ്മി അബ്രഹാം, പഞ്ചായത്ത് സെക്രട്ടറി എൻ പ്രദീപൻ, സീനിയർ ക്ലാർക്ക് ഷിനോയ് തുടങ്ങിയവർ പങ്കെടുത്തു.