അന്താരാഷ്ട്ര വയോജന ദിനം ആചരിച്ചു

0 65

അന്താരാഷ്ട്ര വയോജന ദിനം ആചരിച്ചു

ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര വയോജന ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം തുറമുഖ – പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിച്ചു. വാര്‍ദ്ധക്യകാല ആരോഗ്യസംരക്ഷണത്തെക്കുറിച്ച് വയോജനങ്ങളെയും സമൂഹത്തെയും ബോധവല്‍ക്കരിക്കുക, വയോജനങ്ങളുടെ ആരോഗ്യപരിപാലനത്തില്‍ ആരോഗ്യപ്രവര്‍ത്തകരുടെ പങ്കാളിത്തം ഉറപ്പുവരുത്തുക, വികസിത വികസ്വര രാജ്യങ്ങളിലെ വയോജനങ്ങളുടെ ആരോഗ്യപരിചരണത്തിലുള്ള അസമത്വങ്ങള്‍ കുറയ്ക്കുക, വയോജനങ്ങളുടെ ആരോഗ്യത്തില്‍ കോവിഡ് – 19 ഉയര്‍ത്തുന്ന വെല്ലുവിളികളെ ഫലപ്രദമായി പ്രതിരോധിക്കുക തുടങ്ങിയവയാണ്  ഈ വര്‍ഷത്തെ ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍.
ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ നാരായണ നായ്ക് അധ്യക്ഷത വഹിച്ചു. 45 ദിവസത്തെ ആശുപത്രി വാസത്തിനുശേഷം കോവിഡിനെ അതിജീവിച്ച് ജീവിതത്തിലേക്കു തിരിച്ചുവന്ന 82 വയസ്സുള്ള ഷംസുഹാജിയുടെ അനുഭവങ്ങള്‍ പകര്‍ത്തിയ ”അതിജീവനത്തിന്റെ ആള്‍മരം” വീഡിയോ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് നിര്‍വഹിച്ചു. തുടര്‍ന്നു നടന്ന വെബിനാറില്‍ വിദഗ്ധര്‍ ക്ലാസെടുത്തു.
ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. എം കെ ഷാജ് , ഡോ പ്രീത, ഡോ. ഇ മോഹനന്‍ , ദേശീയ  ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. പി. കെ അനില്‍കുമാര്‍, ജില്ലാ വിദ്യാഭ്യാസ മാധ്യമ ഓഫീസര്‍  ഹംസ ഇസ്മാലി, ഷംസു  ഹാജി, സംഘടന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.