എഴുപത് ശതമാനത്തിലധികം പേർക്കും വാക്സിൻ നൽകി; രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തിൻ്റെ ശക്തി കുറഞ്ഞതായി കേന്ദ്രത്തിൻ്റെ വിലയിരുത്തൽ

0 504

രാജ്യത്ത് കോവിഡ് മൂന്നാംതരംഗത്തിൻ്റെ ശക്തികുറഞ്ഞതായി കേന്ദ്രത്തിൻ്റെ വിലയിരുത്തൽ. പ്രതിദിനം നാല് ലക്ഷത്തിലധികം കേസുകൾ പ്രതീക്ഷിച്ചിരുന്നെങ്കിലും മൂന്ന് ലക്ഷത്തിൽ താഴെ കേസുകളാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്. എഴുപത് ശതമാനത്തിലധികം പേർക്കും വാക്സിൻ നൽകാനായത് രോഗതീവ്രത കുറച്ചെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.

ഫെബ്രുവരി പകുതിയോടെ അർഹരായ മുഴുവനാളുകൾക്കും വാക്സിനേഷൻ നൽകി തീർക്കാനാണ് ശ്രമം. കൗമാരക്കാർക്കിടയിലുള്ള വാക്സിനേഷനും വേഗത്തിൽ പൂർത്തിയാക്കും. കോവീഷീൽഡിനും കോവാക്സിനും പൂർണ വാണിജ്യ അനുമതി ഉടൻ നൽകിയേക്കും. വിപണിയിൽ ലഭ്യമാകുന്നതിനുള്ള വിലനിശ്ചയം മാത്രമാണിനി ഉള്ളത്.