കെ റെയിലിന് അനുമതി നല്‍കാന്‍ കേന്ദ്രം ബാധ്യസ്ഥർ: ധനമന്ത്രി

0 616

കെ റെയിലിന് കേന്ദ്രസർക്കാർ അനുമതി നൽകേണ്ടി വരുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. അനുമതി നൽകാൻ കേന്ദ്രം ബാധ്യസ്ഥരാണ്. പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകുമെന്നും കെ.എൻ ബാലഗോപാൽ പറഞ്ഞു.

സംസ്ഥാനത്തിന്‍റെ കട പരിധിയെ തകർക്കുന്ന നീക്കം കേന്ദ്രത്തിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുവെന്നും ബാലഗോപാല്‍ പറഞ്ഞു. ധനകാര്യ മേഖലയെ ദുർബലപ്പെടുത്തുന്ന കേന്ദ്രം വിവാദങ്ങൾ ഉണ്ടാക്കുന്നു. കേരളത്തിന്റെ അവകാശങ്ങളെ ഇല്ലാതാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ കെ റെയിൽ സർവെക്ക് സമയം നീട്ടി നൽകുമെന്നാണ് പ്രതീക്ഷയെന്ന് വോളന്ററി ഹെൽത്ത് സർവീസ് എക്സിക്യൂട്ടീവ് ഡയറക്ടർ സാജു വി ഇട്ടി പ്രതികരിച്ചു. സർവെ പൂർത്തിയാക്കാൻ ആറു മാസത്തെ സമയം കൂടി വേണം. സാമൂഹികാഘാത പഠനം അവസാനിപ്പിക്കാൻ നിർദേശം ലഭിച്ചിട്ടില്ല. സർവെ തുടരണമെങ്കിൽ സർക്കാർ പുതിയ നോട്ടിഫിക്കേഷൻ പുറപ്പെടുവിക്കണം. സർവേ തുടരണമോ എന്ന് തീരുമാനിക്കേണ്ടത് സർക്കാർ ആണെന്നും സാജു വി ഇട്ടി  പറഞ്ഞു.

 

Get real time updates directly on you device, subscribe now.