കേന്ദ്ര ബജറ്റ് വായനാട്ടുകാരെ വഞ്ചിച്ചു; എൻ.സി.പി

0 675

കൽപ്പറ്റ: കേന്ദ്ര ഗവൺമെൻറ് അവതരിപ്പിച്ച ബജറ്റ് കോർപറേറ്റുകളെ താലോലിച്ച് രാജ്യം പണയപ്പെടുത്തുന്നതാണെന്ന് എൻ.സി.പി. ജില്ലാ കമ്മിറ്റി. പ്രളയങ്ങളും പ്രകൃതി ദുരന്തങ്ങളും പകർച്ച വ്യാധികളും കൊണ്ട് ദുരിതത്തിലകപ്പെട്ട വയനാടൻ കർഷകരെയും, ആദിവാസികളെയും ബജറ്റ് വഞ്ചിച്ചിരിക്കുകയാണെന്നും പാർട്ടി അഭിപ്രായപ്പെട്ടു.

വായനാട്ടുകാരുടെ എം.പി. ഈ വിഷയത്തിൽ പ്രതികരിക്കാത്തതിലും പാർലിമെന്റിൽ സംസാരിക്കാത്തതിലും ദുരൂഹതയുണ്ടെന്ന് എൻ.സി.പി. ജില്ലാ കമ്മിറ്റിയിൽ അവതരിപ്പിച്ച പ്രമേയത്തിൽ ആരോപിച്ചു. ജില്ലാ എക്സികുട്ടീവ് യോഗത്തിൽ സംസ്ഥാന സെക്രട്ടറി ഡോ. എം.പി. അനിൽ പ്രമേയം അവതരിപ്പിച്ചു. ജില്ലാ പ്രസിഡണ്ട് ഷാജി ചെറിയാൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സി.എം. ശിവരാമൻ ഉദ്ഘാടനം ചെയ്തു. ജിലാ നേതാക്കളായ അശോകൻ പി., റെനിൽ കെ.വി., അഷറഫ് പൊയിൽ, കെ.ബി.പ്രേമാനന്ദൻ, അഡ്വ.ശ്രീകുമാർ, അനൂപ് ജോജോ, സലിം കടവൻ, ഒ.എസ്. ശ്രീജിത്ത്, അഡ്വ. കെ.യു. ബേബി, ബ്ലോക്ക് പ്രസിഡണ്ടുമാരായ എ.കെ.രവി, എം.പി. ഷാബു, മമ്മുട്ടി എളങ്ങോളി തുടങ്ങിയവർ പ്രസംഗിച്ചു.