കേന്ദ്ര ബഡ്ജറ്റ് നിർദ്ദേശങ്ങൾ; മോട്ടോർ കോൺഫഡറേഷൻ (സി.ഐ.ടി.യു) നേതൃത്വത്തിൽ സ്റ്റാന്റുതല ധർണ്ണ സംഘടിപ്പിച്ചു
മാനന്തവാടി: പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിക്കാനുള്ള കേന്ദ്ര ബഡ്ജറ്റ് നിർദ്ദേശം പിൻവലിക്കുക, മോട്ടോർ തൊഴിലാളി ക്ഷേമം ഉറപ്പാക്കുന്ന പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മോട്ടോർ കോൺഫഡറേഷൻ (സി.ഐ.ടി.യു) നേതൃത്വത്തിൽ മാനന്തവാടി ബസ് സ്റ്റാന്റിൽ സ്റ്റാൻ്റുതല ധർണ്ണ നടത്തി.
സിഐടിയു ജില്ലാ കമ്മിറ്റിയംഗം എം.റെജീഷ് ധർണ്ണ ഉദ്ഘാടനം ചെയ്തു. പി കെ ശശിധരൻ, അഹമ്മദ് കോട്ടി, എൽദോ, മുഹമ്മദാലി, ശ്രീജേഷ് തുടങ്ങിയവർ സംസാരിച്ചു.