ന്യൂഡല്‍ഹി: കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കൂടുതല്‍ നിര്‍ദേശങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. കൂടുതല്‍ ആരോഗ്യസംവിധാനങ്ങള്‍ ഒരുക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ സാമ്ബത്തിക നിക്ഷേപം നടത്തണമെന്നാണ് പുതിയ നിര്‍ദേശം.
ആശുപത്രികള്‍, ക്ലിനിക്കല്‍ ലാബുകള്‍, ഐസലേഷന്‍ വാര്‍ഡുകള്‍ എന്നിവയ്ക്കൊപ്പം നിലവിലുള്ള സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും ചെലവഴിക്കണമെന്ന് കേന്ദ്രം നിര്‍ദേശിക്കുന്നു.
മികച്ച നിലവാരത്തിലുള്ള വെന്റിലേറ്ററുകള്‍, ജീവന്‍ രക്ഷാ ഉപകരണങ്ങള്‍, മരുന്നുകള്‍, മാസ്‌ക്കുകള്‍ എന്നിവ കൂടുതലായി ആശുപത്രികളിലേക്കായി എത്തിക്കേണ്ടിവരുമെന്നും കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളെ അറിയിച്ചിട്ടുണ്ട്. കോവിഡ് 19 വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ പ്രത്യേക സാമ്ബത്തിക പാക്കേജ് ഉടന്‍ പ്രഖ്യാപിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമനും നേരത്തെ അറിയിച്ചിരുന്നു. ഇത് തയ്യാറാക്കുന്നതിനുള്ള അവസാനവട്ട ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി മാധ്യമങ്ങളെ അറിയിച്ചു.