മീഡിയാ വണ്ണിനെതിരെയുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹം ; കമ്പളക്കാട് പ്രസ് ഫോറം
കമ്പളക്കാട്: ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങള്‍ക്കെതിരെയുള്ള ഭരണകൂടനീക്കം ഫാസിസമാണെന്നും മീഡിയാ വണ്ണിനെതിരെയുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും കമ്പളക്കാട് പ്രസ് ഫോറം വാര്‍ഷിക കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. കോട്ടത്തറയില്‍ നടന്ന യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി റിനീഷ് ഉദ്ഘാടനം ചെയ്തു പ്രസിഡണ്ട് ഹാരിസ് ബാഖവി അദ്ധ്യക്ഷനായിരുന്നു. മേജോ ജോണ്‍ ജനയുഗം, പ്രദീപ് വയനാട് വിഷന്‍, റസാഖ് സി മാതൃഭൂമി, സിജു സാമുവല്‍ സംസാരിച്ചു . ബാബു പി.എസ് സ്വാഗതവും സി.എച്ച് ഫസല്‍ നന്ദിയും പറഞ്ഞു