മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ സർട്ടിഫിക്കറ്റ് വിതരണം ഇന്ന്

0 303

മാനന്തവാടി: മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ പരിശീലനം പൂർത്തിയാക്കിയ ബാച്ചിനുള്ള സർട്ടിഫിക്കറ്റ് വിതരണം ഇന്ന് വൈകീട്ട് 3 മണിക്ക് മാനന്തവാടി കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ നടക്കും. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്, അസാപ് കേരളയുമായി ചേർന്ന് നടത്തുന്ന കോഴ്സുകളുടെയും ടാറ്റ പവർ, കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ പുതുതായി തുടങ്ങുന്ന കോഴ്സുകളുടെയും പ്രഖ്യാപനം ചടങ്ങിൽ നടക്കും. ഉദ്ഘാടനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി നിർവഹിക്കും. എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി പ്രദീപ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത്‌ അംഗം കെ. വിജയൻ വിശിഷ്ടാതിഥി ആയിരിക്കും.

മാനന്തവാടി കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ഇൻഡസ്ട്രിയൽ സേഫ്റ്റി കോഴ്സിൽ പ്രത്യേക പരിശീലനം നേടിയ, തിരുവനന്തപുരം ഗവ. ബാർട്ടൻ ഹിൽ എഞ്ചിനീയറിംഗ് കോളേജിൽ നടത്തപ്പെടുന്ന ‘ദ ഷെൽ എക്കോ മാരത്തോൺ’ മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്കുള്ള അനുമോദനവും സർട്ടിഫിക്കറ്റ് വിതരണവും ചടങ്ങിൽ നടക്കും.

Get real time updates directly on you device, subscribe now.