കണ്ണൂര്‍ ചിറക്കലിലെ സി എച്ച് ബാലകൃഷ്ണന്‍ മാസ്റ്റര്‍(81) നിര്യാതനായി.

0 1,633

കണ്ണൂര്‍ ചിറക്കലിലെ സി എച്ച് ബാലകൃഷ്ണന്‍ മാസ്റ്റര്‍(81) നിര്യാതനായി.

കണ്ണൂര്‍ ചിറക്കലിലെ സി എച്ച് ബാലകൃഷ്ണന്‍ മാസ്റ്റര്‍(81) നിര്യാതനായി. സംസ്കാരം ബുധനാഴ്ച 11.30ന് പയ്യാമ്പലത്ത്. അസുഖത്തെ തുടര്‍ന്ന് എകെജി ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. സിപിഐഎം കണ്ണൂര്‍ ഏരിയാ കമ്മിറ്റി അംഗം, ചിറക്കല്‍ പഞ്ചായത്ത് പ്രസിഡന്റ്, ചിറക്കല്‍ ബേങ്ക് പ്രസിഡന്റ്, കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച് ചിറക്കലിനെ ഇന്ന് കാണുന്ന വികസന കുതിപ്പിലേക്ക് നയിച്ച വ്യക്തിയാണ്. അധ്യാപക പ്രസ്ഥാന രംഗത്തിന്റെ നായകനായിരുന്നു. കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളില്‍ നിരവധി സ്കൂളിലെ അധ്യാപകനായിരുന്നു. മന്ത്രി ഇ ചന്ദ്രശേഖരന്‍ സിഎച്ചിന്റെ ശിഷ്യനാണ്. കെജിപിടിഎയുടെ സംസ്ഥാന ട്രഷറര്‍, കെഎസ്ടിഎ സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. അധ്യാപക സംഘടനാ രംഗത്ത് ദീര്‍ഘകാലം സിപിഐഎം ലോക്കല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. കര്‍ഷക സംഘം ജില്ലാ ട്രഷറായും പ്രവര്‍ത്തിച്ചു. ലൈബ്രറി കൗണ്‍സില്‍ ജില്ലാ എക്സിക്യൂട്ടീവ്  കമ്മിറ്റി അംഗം, സിപിഐഎം ചിറക്കല്‍ ലോക്കല്‍ കമ്മിറ്റി അംഗം, ഇഎംഎസ് ചെയര്‍ കണ്‍വീനര്‍,  ചിറക്കല്‍ ഗാന്ധിജി റൂറല്‍ ലൈബ്രറി പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.
ഭാര്യ സതി. മക്കള്‍ രഞ്ചിത്ത്(എയര്‍ ഇന്ത്യ, കോഴിക്കോട് എയര്‍പോര്‍ട്ട്), ശ്രീജിത്ത്(തളിപറമ്പ് ഗവ. എംപ്ലോയീസ് സൊസൈറ്റി), വീണ(ആസാം). മരുമക്കള്‍ രശ്മി, സീന, പ്രമോദ്(എയര്‍ഫോഴ്സ്, ആസാം). സഹോദരങ്ങള്‍ രാധ(മേലൂര്‍), പരേതരായ ദേവി, കാര്‍ത്യായനി.