ചാല ബൈപ്പാസ് കവലയില്‍ റോഡ് സുരക്ഷ ശക്തമാക്കുന്നു

0 116

ചാല ബൈപ്പാസ് കവലയില്‍ റോഡ് സുരക്ഷ ശക്തമാക്കുന്നു

ചാല : അപകടങ്ങളൊഴിവാക്കാന്‍ ചാല ബൈപ്പാസ് കവലയില്‍ സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കുന്നു. കണ്ണൂര്‍, കൂത്തുപറമ്ബ്, തലശ്ശേരി ഭാഗങ്ങളിലേക്കുള്ള റോഡ് തിരിച്ചറിയുന്നതിനായി മഞ്ഞവരകളിടാന്‍ തുടങ്ങി. രണ്ടാഴ്ചമുന്‍പ് ഇവിടെ വെള്ളവരകളിട്ടിരുന്നു. അപകടം പതിവായ സാഹചര്യത്തിലാണ് സുരക്ഷ ശക്തമാക്കുന്നത്.

വരുംദിവസങ്ങില്‍ റോഡില്‍ റിഫ്ലക്ടറുകള്‍ സ്ഥാപിക്കും. എന്നാല്‍ റോഡില്‍ സ്ഥാപിച്ചിട്ടുള്ള ചുവന്ന സിഗ്നല്‍ ലൈറ്റ് ഡ്രൈവര്‍മാര്‍ക്ക് ആശയക്കുഴപ്പമുണ്ടാക്കുന്നു. പലരും തെറ്റിദ്ധാരണ കാരണം വാഹനം നിര്‍ത്തുകയാണ്. ഇത് പിറകിലെ വാഹനങ്ങള്‍ വന്നിടിക്കാന്‍ കാരണമാകുന്നു. ഇത് മാറ്റി മഞ്ഞലൈറ്റ് സ്ഥാപിക്കണമെന്ന് ഡ്രൈവര്‍മാര്‍ ആവശ്യപ്പെടുന്നുണ്ട്.

Get real time updates directly on you device, subscribe now.