ചാലക്കുടി ഫൊറോന പള്ളി-CHALAKUDY FORANE CHURCH

CHALAKUDY FORANE CHURCH

0 639

തൃശ്ശൂർ ജില്ലയിലെ ചാലക്കുടിയിൽ സ്ഥിതി ചെയ്യുന്ന ക്രൈസ്തവ ദേവാലയമാണ് ചാലക്കുടി ഫൊറോന പള്ളി (CHALAKUDY FORANE CHURCH) അഥവ സെന്റ് മേരീസ് ഫൊറോന പള്ളി (Nativity of Our Lady Forane Church).

പൗരസ്ത്യ കത്തോലിക്ക വിഭാഗത്തിലെ സീറോ മലബാർ കത്തോലിക്ക സഭയുടെ ഭാഗമാണ് ഈ പള്ളി. വിശുദ്ധ മറിയത്തിന്റെ നാമധേയത്തിലാണ് പള്ളി സ്ഥാപിച്ചിരിക്കുന്നത്.

ഒരു മരിയൻ തീർത്ഥാടനകേന്ദ്രമായ ഇവിടെ ഹോളി ലാന്റ് എന്ന പേരിലുള്ള ബൈബിൾ ഗ്രാമം വളരെയധികം തീർത്ഥാടകരെ ആകർഷിക്കുന്നതാണ്.

തൃശ്ശൂർ അതിരൂപതയിൽ ഇരിങ്ങാലക്കുട രൂപതയുടെ കീഴിലുള്ള ചാലക്കുടി ഫൊറോന പള്ളിയുടെ കീഴിൽ ഈ പള്ളിയടക്കം 18 ഇടവക പള്ളികളുണ്ട്.

ഇടവക പള്ളികൾ

 • ചാലക്കുടി പള്ളി
 • ആലമറ്റം പള്ളി
 • ആളൂർ പള്ളി
 • എലിഞ്ഞിപ്ര പള്ളി (ബെത്‌ലെഹം)
 • ചാലക്കുടി വടക്കെ പള്ളി
 • ചാലക്കുടി പടിഞ്ഞാറെ പള്ളി അഥവ മുഞ്ഞേലി പള്ളി
 • എലിഞ്ഞിപ്ര ലൂർദ് നഗർ പള്ളി
 • കാൽവരിക്കുന്ന് പള്ളി
 • കാരൂർ പള്ളി
 • കൂടപുഴ പള്ളി
 • കോറ്റാട്ട് പള്ളി
 • മേട്ടിപാടം പള്ളി
 • പരിയാരം പള്ളി
 • പേരാമ്പ്ര പള്ളി
 • പോട്ട പള്ളി
 • തച്ചൂടപറമ്പ് പള്ളി
 • തുരുത്തിപറമ്പ് പള്ളി
 • വെള്ളാഞ്ചിറ പള്ളി
  വിലാസം: ചാലക്കുടി, കേരളം 680307
  ഫോൺ: 0480 270 1614