ചന്ദനക്കാംപാറക്ക് സമീപം നറുക്കുംചീത്തയിൽ അവശനിലയിൽകാട്ടാനയെ കണ്ടെത്തി

0 252

 

 

ചന്ദനക്കാംപാറക്ക് സമീപം

നറുക്കുംചീത്തയിൽ അവശനിലയിൽ കണ്ടെത്തിയ കാട്ടാനയെ ആറളത്തേക്ക് മാറ്റാൻ നീക്കവുമായി വനം വകുപ്പ് :ആറളത്തേക്ക് മാറ്റാനുള്ള നടപടി ഉപേക്ഷിക്കണമെന്ന് വകുപ്പ് മന്ത്രിയോട് സണ്ണി ജോസഫ് എം.എൽ.എ

തളിപ്പറമ്പ് റെയിഞ്ചിലെ ശ്രീകണ്ഠാപുരം സെക്ഷനിലെ ചന്ദനക്കാംപാറക്ക് സമീപം
നറുക്കുംചീത്തയിൽ കണ്ടെത്തിയ കൊമ്പനാനയെ തുടർ ചികിൽസക്കായി
ആറളം വന്യജീവി സങ്കേതത്തിലേക്ക് വാഹനത്തിലെത്തിക്കാൻ വനം വകപ്പ് നടപടി തുടങ്ങി. വാർത്ത പുറത്ത് വന്നതോടെ കാട്ടാനയെ ആറളത്തേക്ക് കൊണ്ട് വരുന്നതിനെ പ്രദേശവാസികളും പ്രതിഷേധത്തിലാണ്. ആറളം വന്യജീവി സങ്കേതത്തിലേക്ക് കാട്ടാനയെ കൊണ്ട് വരാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് വനം വകപ്പ് മന്ത്രി കെ.രാജുവിനോട് അഡ്വ.സണ്ണി ജോസഫ് എം.എൽ.എ ആവശ്യപ്പെട്ടു.

പിൻകാലുകൾക്ക് സ്വാധീനമില്ലാതെ നടക്കാൻ കഴിയാത്ത അവസ്ഥയിൽ ആണ് കാട്ടാനയെ കണ്ടെത്തിയിട്ടുണ്ട്.
ജനവാസമേഖലയിൽ സ്വകാര്യസ്ഥലത്താണുളളത്. ആനയെ
ചികിത്സിക്കുന്നതിന് വെറ്ററിനറി സർജന്റെ നേതൃത്വത്തിൽ നടപടികൾ വനം വകുപ്പ് നടത്തുന്നുണ്ട്. ആറളം വന്യജീവി സങ്കേതത്തിലേക്ക് കാട്ടാനയെ കൊണ്ട് വരാതെ കാട്ടാന ചികിൽസക്കും, പരിചരണത്തിനും കൂടുതൽ സൗകര്യമുള്ള മറ്റേതെങ്കിലും സ്ഥലത്തേക്ക് കൊണ്ട് പോകണമെന്നാണ് ആറളം പ്രദേശവാസികളുടെ ആവശ്യം.