ലോക്ക് ഡൗൺ ബോറഡിമാറ്റൂ… സമ്മാനങ്ങൾ കരസ്ഥമാക്കൂ:
കണിച്ചാർ: മഴക്കാലപൂർവ്വ രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കണിച്ചാർ പഞ്ചായത്തിലെ വീടും പരിസരങ്ങളും വ്യത്തിയാക്കി സമ്മാനങ്ങൾ നേടാൻ സുവർണ്ണാവസരം. കണിച്ചാർ പ്രാഥമിക ആരോഗ്യ കേന്ദത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ഈ നൂതന പരിപാടിയിൽ ഒരോ വീട്ടുകാരും ചെയ്യേണ്ടത് ഇത്രമാത്രം “1. വീടും പരിസരങ്ങളും വൃത്തിയാക്കുന്നതിന് മുമ്പും വൃത്തിയാക്കിയതിന് ശേഷമുള്ള ഫോട്ടോകൾ അയച്ചുതരിക: 2: മലിനജലം ഒഴുക്കിവിടുന്നതിനുള്ള സോക്കേജ് പിറ്റ്/ പച്ചക്കറി തോട്ടം നനയ്ക്കൽ. 3: ബയോഗ്യാസ് പ്ലാന്റ് / കമ്പോസ്റ്റ് കുഴി: 4: അടുക്കള തോട്ടം.. 5. വീടിനും പരിസരത്തും വെള്ളം കെട്ടി നിൽക്കുന്നില്ല എന്ന് ഉറപ്പു വരുത്തണം മുകളിൽ പറയുന്ന കാര്യങ്ങൾ നടപ്പിലാക്കി ആശ പ്രവർത്തകരെയോ, ആരോഗ്യ പ്രവർത്തകരെയോ അറിയിക്കുകയോ / വാട്സ് ആപ്പിൽ ഫോട്ടോ അയച്ചു കൊടുക്കുകയോ ചെയ്യുക. അവസാന തീയ്യതി മെയ് മാസം 15. .വാർഡ് തലത്തിൽ നടപ്പിലാക്കുന്ന ഈ പരിപാടിയുടെ വിജയികളായവർക്ക് സമ്മാനങ്ങൾ നൽകുന്നു.