ഡ്രൈവിംങ്ങ് ടെസ്റ്റ് മാറ്റി
ഇരിട്ടി: സംസ്ഥാനത്ത് കോവിഡ് 19 വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ മോട്ടോര്‍ വാഹന വകുപ്പും മുന്‍ കരുതല്‍ നടപടി ശക്തമാക്കി . ഇതിന്റെ ഭാഗമായി ഇരിട്ടി റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് പരിധിയില്‍ ലേണിംഗ് ,ഡ്രൈവിംഗ് ടെസ്റ്റുകള്‍ ഒരാഴ്ചത്തേക്ക് നിര്‍ത്തി വച്ചു.11 മുതല്‍ 17 വരെ നിയന്ത്രണം. രജിസ്‌ട്രേഷന്‍, ഫിറ്റ്‌നസ് പരിശോധന എന്നിവയ്ക്കായെത്തുന്ന പൊതുജനങ്ങളും ഡ്രൈവര്‍മാരും വ്യക്തി ശുചിത്വം കാത്ത് സൂക്ഷിക്കുകയും കൂട്ടം കൂടി നില്‍ക്കാതെ അകലം പാലിക്കുകയും ചെയ്യണമെന്നും ഓഫീസ് കൗണ്ടറുകളില്‍ എത്തുന്നവര്‍ വ്യക്തി ശുചിത്വം കത്ത് സൂക്ഷിക്കുകയും ആളുകള്‍ തമ്മില്‍ നിശ്ചിത അകലം പാലിക്കുകയും വേണമെന്ന് ഇരിട്ടി ജോയിന്റ് ആര്‍ടിഒ ഡാനിയേല്‍ സ്റ്റീഫന്‍ പറഞ്ഞു.