കേളകം സെന്‍റ് തോമസ് സ്കൂളില്‍ മരത്തൈ നട്ട് ചേംബര്‍ ഓഫ് കേളകം

0 415

കേളകം സെന്‍റ് തോമസ് സ്കൂളില്‍ മരത്തൈ നട്ട് ചേംബര്‍ ഓഫ് കേളകം

കേളകം. ലോക പരിസ്ഥിതി ദിനത്തില്‍ ചേംബര്‍ ഓഫ് കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളുമായി സഹകരിച്ച് വ്യക്ഷത്തൈകള്‍ നട്ടു. സ്കൂള്‍ കോംബൗണ്ടില്‍ ചേംബര്‍ ഓഫ് കേളകം പ്രസിഡന്‍റ് വി ആര്‍ ഗിരീഷ്, പാരമ്പര്യ വൈദ്യന്‍ പവിത്രന്‍ ഗുരുക്കള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ സ്കൂള്‍ മാനേജര്‍ ഫാ. വര്‍ഗീസ് പടിഞ്ഞാറേക്കര വ്യക്ഷത്തൈ നടീല്‍ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ എം. വി മാത്യു, സ്റ്റാഫ് അംഗങ്ങളായ ഷാജി, എബി, ജൂലിയസ് എന്നിവര്‍ സന്നിഹിതരായിരുന്നു. ചേംബര്‍ ഓഫ് കേളകം നിര്‍ധനകുടുംബങ്ങളിലെ കുട്ടികള്‍ക്കായി പഠനോപകരണങ്ങളും നല്‍കി.