ന്യൂഡല്‍ഹി: കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ ഉന്നയിച്ച എല്ലാ പ്രശ്നങ്ങളിലും ശ്രദ്ധ ചെലുത്തുമെന്ന് കേന്ദ്രം. ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയാണ് ഇക്കാര്യം അറിയിച്ചത്.
സംസ്ഥാനങ്ങള്‍ തമ്മിലുള്ള ചരക്ക് നീക്കമടക്കമുള്ള വിഷയങ്ങളില്‍ ആവശ്യമെങ്കില്‍ കേന്ദ്രം ഇടപെടുമെന്നും കാര്യങ്ങള്‍ സുഗമമാക്കുമെന്നും അദ്ദേഹം അറിയിച്ചു.
കര്‍ണാടകം അതിര്‍ത്തി മണ്ണിട്ടടച്ചതുള്പ്പെടെ വിവിധ സംസ്ഥാനങ്ങള്‍ സമാന നടപടികള്‍ സ്വീകരിച്ചതെല്ലാം വാര്‍ത്തയായിരുന്നു. ഒടുവില്‍ കേരള- കര്‍ണാടക അതിര്‍ത്തി വിഷയത്തില്‍ കോടതി ഇടപെടല്‍ വരെ ഉണ്ടായി.