ചാരായം വാറ്റുന്നതിനിടയിൽ 2 പേർ പിടിയിൽ. 

0 1,136

തളിപ്പറമ്പ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ എം വി അഷറഫിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ കാഞ്ഞിരകൊല്ലിയിൽ ചാരായം വാറ്റുന്നതിനിടയിൽ 2 പേർ പിടിയിൽ.

 

ഉളിക്കൽ സ്വദേശിയായ സേവ്യർ 54 വയസ്സ് പയ്യാവൂർ സ്വദേശിയായ എബിൻ 24 വയസ്സ് എന്നിവരെയാണ് പിടിയിലായത്. ഇവരിൽ നിന്ന് 15 ലിറ്റർ ചാരായം 40 ലിറ്റർ സ്പെൻറ് വാഷ് വാറ്റു ഉപകരണങ്ങൾ എന്നിവ കണ്ടെടുത്തു.

 

ലോക്ക് ഡൗൺ കാരണം ബാറുകളും മറ്റും പൂട്ടിയതിനാൽ കാഞ്ഞിരക്കൊല്ലി ഭാഗത്ത് വ്യാപകമായി ചാരായം വാറ്റി വിൽപന നടത്തുന്നുണ്ട് എന്ന് രഹസ്യ വിവരം കിട്ടിയതിനാൽ ആണ് റെയ്ഡ് നടത്തിയത്.

 

റെയ്ഡിൽ സിവിൽ എക്സൈസ് ഓഫീസർമാരായ എം ഗോവിന്ദൻ, വിനേഷ് എന്നിവർ പങ്കെടുത്തു.