ചാര്‍ട്ടേഡ് വിമാനങ്ങളില്‍ നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികള്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധമാക്കി ഒമാന്‍

0 415

ഓമാനില്‍ നിന്ന് കേരളത്തിലേക്ക് ചാര്‍ട്ടേഡ് വിമാനങ്ങളില്‍ നാട്ടിലേക്കു വരുന്നവര്‍ക്ക് കോവിഡ് വൈറസ് പരിശോധന നിര്‍ബന്ധമാക്കി. ജൂണ്‍ 20 മുതലാണ് ഇത് പ്രാബല്യത്തില്‍ വരിക. സംസ്ഥാന സര്‍ക്കാറിന്റെ ആവശ്യം പരിഗണിച്ചാണ് പരിശോധന നിര്‍ബന്ധമാക്കിയതെന്ന് മസ്‌കത്തിലെ ഇന്ത്യന്‍ എംബസി വൃത്തങ്ങള്‍ അറിയിപ്പ് നല്കുന്നു.

ഒമാനില്‍ കാല്‍ലക്ഷത്തിലേറെ പേര്‍ക്കാണ് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ആകെ 114 പേര്‍ മരണപ്പെട്ടു. ഇന്ന് രോഗം സ്ഥിരീകരിച്ച 745 പേരില്‍ 368 പേര്‍ പ്രവാസികളാണ്.