പത്രങ്ങളിലൂടെ വിവാഹപരസ്യം നല്‍കും; സ്ത്രീകളെ പീഡിപ്പിച്ച് ആഭരണങ്ങള്‍ കവരും; ചാവക്കാട് സ്വദേശി അറസ്റ്റില്‍
വയനാട്: പത്രങ്ങളിലൂടെ വിവാഹ പരസ്യം നല്‍കി സ്ത്രീകളെ പീഡിപ്പിച്ച് ആഭരണങ്ങള്‍ തട്ടിയെടുത്തു മുങ്ങുന്നയാളെ വൈത്തിരി പൊലീസ് പിടികൂടി. ചാവക്കാട് സ്വദേശിയും ഇപ്പോള്‍ അരീക്കോട് താമസക്കാരനുമായ ചാലില്‍ വീട്ടില്‍ അനീസിനെ (45) ആണ് വൈത്തിരി സ്‌റ്റേഷന്‍ ഓഫിസര്‍ കെ.ജി. പ്രവീണും സംഘവും അറസ്റ്റ് ചെയ്തത്.
മീനങ്ങാടി സ്വദേശിയായ യുവതിയുടെ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നിരവധി സ്ത്രീകളെ ഇത്തരത്തില്‍ വഞ്ചിച്ചിട്ടുണ്ടെന്ന് വൈത്തിരി പൊലീസ് പറഞ്ഞു. പ്രതിക്ക് ഭാര്യയും രണ്ടു കുട്ടികളുമുണ്ട്.