നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ കേരളം; മുഖ്യമന്ത്രിയുടെ ഉന്നതതല യോഗം ഇന്ന്

0 271

നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ കേരളം; മുഖ്യമന്ത്രിയുടെ ഉന്നതതല യോഗം ഇന്ന്

തിരുവനന്തപുരം: കൊറോണ ബാധയുടെ പശ്ചാത്തലത്തില്‍ കേരളം നിയന്ത്രണങ്ങള്‍ കടുപ്പിക്കുമെന്നു സൂചന. രോഗം സ്ഥിരീകരിച്ച ജില്ലകള്‍ അടച്ചിടണമെന്ന കേന്ദ്ര നിര്‍ദേശം സര്‍ക്കാര്‍ അംഗീരിച്ചേക്കും.

അവശ്യസേവനങ്ങള്‍ ഉറപ്പാക്കി ജില്ലകള്‍, വേണ്ടിവന്നാല്‍ സംസ്ഥാനം തന്നെയും അടച്ചിടാന്‍ സര്‍ക്കാര്‍ തയാറാകുമെന്നാണു സൂചന. ഈ നിയന്ത്രണം കാസര്‍കോട് ജില്ലയില്‍ ഏറക്കുറെ നടപ്പാക്കിയിട്ടുണ്ട്. ഇനിയുള്ള നിയന്ത്രണം സംസ്ഥാനത്താകെ വ്യാപിക്കും വിധത്തിലാകും.

തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടക്കുന്ന ഉന്നതതല യോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. കോഴിക്കോട് ജില്ലയില്‍ രണ്ടുപേര്‍ക്ക് ഞായറാഴ്ച രോഗം സ്ഥിരീകരിച്ചതോടെ നിയന്ത്രണം അവിടേക്കും ബാധകമാക്കേണ്ടിവരും