കൊട്ടിയൂർ: ഹെൽത്തി കേരള ക്യാമ്പയിന്റെ ഭാഗമായി കൊട്ടിയൂർ പഞ്ചായത്തിലെ ഹോട്ടലുകളിൽ പരിശോധന നടത്തി. അമ്പായത്തോട് പാമ്പാറപ്പാൻ, പാൽചുരം എന്നിവിടങ്ങളിൽ പരിശോധന നടത്തിയത്. കൊട്ടിയൂർ കുടുംബരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്‌പെക്ടർ ടി. എ ജെയ്സൺ, മനോജ് ജേക്കബ്, ആനന്ദ് എന്നിവർ പങ്കെടുത്തു. പരിശോധന തുടരുമെന്നും നിയമനടപടികൾ ഉണ്ടാകുമെന്നും അറിയിച്ചു.