കുറ്റ്യാടി ചുരത്തില്‍ മുഴുവന്‍സമയ കനത്ത പരിശോധന

0 217

കുറ്റ്യാടി ചുരത്തില്‍ മുഴുവന്‍സമയ കനത്ത പരിശോധന

മതിയായ കാരണമില്ലാതെ ആരെയും ജില്ലയിലേക്ക് പ്രവേശിപ്പിക്കുന്നില്ല

വെള്ളമുണ്ട : കുറ്റ്യാടി ചുരം വഴിയുള്ള ഗതാഗതം ഭാഗികമായി. മട്ടിലയത്തുള്ള ചെക്‌പോസ്റ്റില്‍ ഇരുപത്തിനാല് മണിക്കൂറും വാഹന പരിശോധന നടക്കുന്നുണ്ട്.

മതിയായ കാരണമില്ലാതെ ആരെയും ജില്ലയിലേക്ക് പ്രവേശിപ്പിക്കുന്നില്ല. അത്യാവശ്യ യാത്രക്കാരുടെ വിവരങ്ങള്‍ ഇവിടെയുള്ള രജിസ്റ്ററില്‍ രേഖപ്പെടുത്തിയതിനുശേഷം മാത്രമാണ് കടത്തിവിടുന്നത്.

മതിയായ കാരണങ്ങളില്ലാത്ത യാത്രികരെയെല്ലാം ഇവിടെ നിന്നും തിരിച്ചയക്കും.
കണ്ണൂര്‍, വടകര, തലശ്ശേരി, കുറ്റ്യാടി, പേരാമ്ബ്ര തുടങ്ങിയ സ്ഥലങ്ങളില്‍നിന്നാണ് കുറ്റ്യാടി ചുരം വഴി കൂടുതല്‍ യാത്രികര്‍ എത്തുന്നത്. പൊതുഗതാഗത സംവിധാനം പൂര്‍ണമായും ഒഴിവാക്കിയതിനാല്‍ അടിയന്തര ആവശ്യങ്ങള്‍ക്കായി സ്വകാര്യ വാഹനങ്ങളുമായാണ് ആളുകള്‍ എത്തുന്നത്.

അതിന് പുറമെ മത്സ്യം, ചരക്ക് വാഹനങ്ങള്‍ എന്നിവ ഇതുവഴി കടത്തിവിടുന്നുണ്ട്. പോലീസ്, ആരോഗ്യ പ്രവര്‍ത്തകര്‍, അധ്യാപകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവരാണ് ഇവിടെ രാപകല്‍ വാഹന പരിശോധന നടത്തുന്നത്.