ചെമ്പേരി സബ്സ്റ്റേഷന്‍ നിര്‍മാണം അന്തിമഘട്ടത്തില്‍

0 121

 


ശ്രീകണ്ഠപുരം : മലയോരമേഖലയിലെ വൈദ്യുതിപ്രശ്നങ്ങള്‍ പരിഹാരിക്കാന്‍ വഴിതുറക്കുന്ന ചെമ്ബേരി 110 കെ.വി. സബ്സ്റ്റേഷന്‍ നിര്‍മാണം അന്തിമഘട്ടത്തില്‍. ശ്രീകണ്ഠപുരത്തുനിന്ന് ചെമ്ബേരിയിലേക്ക് 110 കെ.വി. ലൈന്‍ വലിക്കുന്ന പ്രവൃത്തി ആരംഭിച്ചതായി അസി. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എന്‍.സുശാന്ത് അറിയിച്ചു. നിരവധി പ്രതിസന്ധികളെ അതിജീവിച്ചാണ് പദ്ധതി യാഥാര്‍ഥ്യമാകുന്നത്.

 

2006-ല്‍ അനുവദിക്കുകയും 2010-ല്‍ തന്നെ സ്ഥലമെടുപ്പ് നടത്തുകയും ചെയ്തിട്ടും വിവിധ കോടതികളിലെ നിരവധി കേസുകള്‍മൂലം നിര്‍മാണം തുടങ്ങാന്‍ കെ.എസ്.ഇ.ബി.ക്ക് കഴിഞ്ഞിരുന്നില്ല. ശ്രീകണ്ഠപുരം സബ്സ്റ്റേഷനില്‍നിന്ന് ചെമ്ബേരി സബ്സ്റ്റേഷനിലേക്ക് ലൈന്‍ വലിക്കുന്നതും ടവര്‍ നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ടാണ് ചില സ്ഥലമുടമകളുമായി തര്‍ക്കങ്ങള്‍ ഉണ്ടായത്. 55 കേസുകളാണ് ഉണ്ടായിരുന്നത്. കൂടാതെ ചില സമരങ്ങളെയും അതിജീവിക്കേണ്ടിവന്നു. ചെമ്ബേരിക്കടുത്ത് പൂപ്പറമ്ബിലാണ് മൂന്നേക്കര്‍ സബ്സ്റ്റേഷനുവേണ്ടി വാങ്ങിയത്.