രസതന്ത്ര അധ്യാപകരെ അനുമോദിച്ചു

0 471

രസതന്ത്ര അധ്യാപകരെ അനുമോദിച്ചു

സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ശ്യാൽ.കെ.എസ്,രസതന്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ ശിവപ്രസാദ് പി എന്നിവരെ വയനാട് ജില്ലാ ഹയർസെക്കൻഡറി കെമിസ്ട്രി അസോസിയേഷൻ അനുമോദിച്ചു.ജില്ലാ പ്രസിഡണ്ട് അന്നമ്മ വി ജോൺ അധ്യക്ഷയായ ചടങ്ങിൽ മുണ്ടേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ പി ടി സജീവൻ,പനമരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ രമേഷ് കുമാർ എന്നിവർ ഉപഹാരങ്ങൾ സമ്മാനിച്ചു.ചടങ്ങിൽ ബെന്നി . എ.എം,ഡാർലി ക്ലെയർ ജോസ്,ഷിബു കെ.ആർ, വിനുരാജ് പി. കെ,ബിജു ഒ.ജെ എന്നിവർ സംസാരിച്ചു.

അസോസിയേഷന്റെ പുതിയ ഭാരവാഹികളായി അന്നമ്മ വി ജോൺ (പ്രസിഡന്റ്),ബിജു ഒ.ജെ(സെക്രട്ടറി),ശിവപ്രസാദ് പി(വൈസ് പ്രസിഡണ്ട്), ശ്യാൽ . കെ.എസ്(ജോയിന്റ് സെക്രട്ടറി ),ഷാജിത പി എസ് (ട്രഷറർ) തുടങ്ങിയവരെ തിരഞ്ഞെടുത്തു.