ചെമ്ബന്‍ വിനോദ് വിവാഹിതനായി; വധു ഡോക്ടര്‍

0 2,499

ചെമ്ബന്‍ വിനോദ് വിവാഹിതനായി; വധു ഡോക്ടര്‍

നടന്‍ ചെമ്ബന്‍ വിനോദ് ജോസ് വിവാഹിതനായി. കോട്ടയം സ്വദേശിനിയായ മറിയം തോമസാണ് വധു. സമൂഹമാധ്യമങ്ങളിലൂടെ ചെമ്ബന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നിരവധി പേരാണ് താരത്തെ അഭിനന്ദിച്ച്‌ രംഗത്തെത്തുന്നത്.

ചെമ്ബന്‍ വിനോദിന്‍റെ രണ്ടാം വിവാഹമാണിത്. 2010ല്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നായകന്‍ എന്ന ചിത്രത്തിലൂടെയാണ് ചെമ്ബന്‍ വിനോദ് മലയാള സിനിമയിലേക്ക് വരുന്നത്. ട്രാന്‍സ്, ബിഗ് ബ്രദര്‍ എന്നിവയാണ് താരത്തിന്റേതായി ഈ വര്‍ഷം റിലീസ് ചെയ്ത ചിത്രങ്ങള്‍.