വീടിനു നേരെ അക്രമം. സംഭവം ചെമ്പേരിയിൽ കൊറോണ കാലത്ത് സ്വന്തം മണ്ഡലത്തിലെ MLA-യെ അന്വേഷിച്ചതിന്.

0 1,879

വീടിനു നേരെ അക്രമം. സംഭവം ചെമ്പേരിയിൽ കൊറോണ കാലത്ത് സ്വന്തം മണ്ഡലത്തിലെ MLA-യെ അന്വേഷിച്ചതിന്.

ഇരിട്ടി. Live Show-യിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോട് MLA യെ അന്വേഷിച്ചതിന് വീടിനു നേരെ അക്രമം. ചെമ്പേരി ചെളിമ്പറമ്പ് സ്വദേശി കുന്നേൽ മാർട്ടിന്റെ വീടിനു നേരെയാണ് ചൊവ്വാഴ്ച രാത്രി 10.30 ത്തോടെ സംഭവം.

കഴിഞ്ഞ ആഴ്ച Media One ന്യൂസ് ചാനലിൽ പ്രതിപക്ഷ നേതാവിനോട് സംസാരിക്കാം എന്ന ലൈവ് ഷോയിൽ മാർട്ടിൻ വിളിക്കുകയുണ്ടായി. കൊറോണ കാലമായിട്ടും സ്വന്റം മണ്ഡലത്തിലെ KC ജോസഫ് MLA യെ കാണ്മാനില്ല എന്ന് പ്രതിപക്ഷ നേതാവിനോട് മാർട്ടിൻ സൂചിപ്പിക്കുകയുണ്ടായി. എന്നാൽ ലോക്ക് ഡൗൺ കാരണം യാത്ര ചെയ്യാൻ സാധിക്കാത്തതു കാരണം KC ജോസഫ് MLA കോട്ടയത്തുള്ള സ്വന്റം വീട്ടിൽ ആണെന്നും രമേശ് ചെന്നിത്തല മറുപടി പറയുകയുണ്ടായി. ഇതിനു ശേഷം ചൊവ്വാഴ്ച രാത്രിയോടെ ഒരു കൂട്ടം ആളുകൾ വന്ന് മാർട്ടിന്റെ വീടിനു നേരെ കല്ലേറും അക്രമവും വിതച്ചത്… ഒച്ച കേട്ട് വീട്ടുകാർ പുറത്തിറങ്ങിയപ്പോഴേക്കും അവർ പോയിരുന്നു. .കല്ലേറിൽ വീടിന്റെ ജനല്ചില്ലുകളും ബാൽക്കണി ഗ്ലാസുകളും തകർന്നു.