ചെന്നൈ വിമാനത്താവളത്തില്‍ രണ്ടര കോടി രൂപ വിലവരുന്ന ലഹരിമരുന്നുകള്‍ പിടികൂടി

0 75

 

 

ചെന്നൈ വിമാനത്താവളത്തില്‍ വന്‍ ലഹരി മരുന്ന് വേട്ട. കോടികള്‍ വില വരുന്ന ലഹരിമരുന്നുകള്‍ പിടികൂടി. രണ്ടര കോടി രൂപ വിലവരുന്ന സ്യൂടോ ഫെ‍ഡ്രൈനും കറുപ്പുമാണ് പിടികൂടിയത്. മിഠായിയുടെയും സാരിയുടെയും ലേബല്‍ ഒട്ടിച്ച്‌ പാര്‍സലായി ഓസ്ട്രേലിയയിലേക്ക് കയറ്റി അയക്കാനായിരുന്നു ശ്രമം.

ചെന്നൈ വിമാനത്താവളത്തിലെ കാര്‍ഗോ ഓഫീസുകളില്‍ രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കോടികള്‍ വിലമതിക്കുന്ന ലഹരിവസ്തുക്കള്‍ പിടികൂടിയത്. മിഠായിയുടെ ലേബല്‍ ഒട്ടിച്ച പാക്കറ്റുകളിലായാണ് കറുപ്പ് സൂക്ഷിച്ചിരുന്നത്. 24 കവറുകളിലായി കണ്ടെത്തിയത് 11.68 കിലോ കറുപ്പ്. മറ്റൊരു കാര്‍ഗോ ഓഫീസില്‍ നടത്തിയ പരിശോധനയിലാണ് സ്യൂടോഫെ‍ഡ്രൈന്‍ എന്ന ലഹരിമരുന്ന് കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് കാര്‍ഗോ ഓഫീസുകളില്‍ പരിശോധന ശക്തമാക്കി.

Get real time updates directly on you device, subscribe now.