ചെറുപുഴ നവജ്യോതി കോളേജ് എൻ.എസ്.എസ്. യൂണിറ്റ് നിർധന കുടുംബത്തിനായി നിർമിച്ച് നൽകുന്ന സ്നേഹഭവനത്തിന്റെ കട്ടിളവെപ്പ് നടന്നു

0 383

ചെറുപുഴ : ചെറുപുഴ നവജ്യോതി കോളേജ് എൻ.എസ്.എസ്. യൂണിറ്റ് നിർമിച്ച് നൽകുന്ന സ്നേഹഭവനത്തിന്‌ കട്ടിളവെപ്പ് നടന്നു. പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്.അലക്സാണ്ടർ, വികസനകാര്യ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ കെ.കെ.ജോയി, കോളേജ് ഡയറക്ടർ ഫാ. സിജോയ് പോൾ, പ്രോഗ്രാം ഓഫീസർ സ്റ്റെനിൽ ജോർജ്, പഞ്ചായത്തംഗം കെ.പി.സുനിത, കെ.എം.ഷാജി, കോളേജ് ബർസർ ഫാ. ജ്യോതിസ് പുതുക്കാട്ടിൽ, കെ.പ്രസാദ്, എൻ.എസ്.എസ്. സെക്രട്ടറിമാരായ അബിൻ തോമസ്, ആഗ്നസ് ജോസ് എന്നിവർ സംസാരിച്ചു. തിരുമേനി കോക്കടവിലെ നിർധനകുടുംബത്തിനാണ് വീട് നിർമിച്ചുനൽകുന്നത്.