കോഴിക്കോട്കോഴി കിലോയ്ക്ക് 28 രൂപ; എന്നിട്ടും വാങ്ങാനാളില്ല; പ്രതിസന്ധി രൂക്ഷം

0 333

കോഴിക്കോട്കോഴി കിലോയ്ക്ക് 28 രൂപ; എന്നിട്ടും വാങ്ങാനാളില്ല; പ്രതിസന്ധി രൂക്ഷം

കോഴിക്കോട്: പക്ഷിപ്പനി, കോവിഡ് ഭീതിയില്‍ കോഴി വില്‍പ്പനയും വിലയും കുറഞ്ഞതോടെ കര്‍ഷകര്‍ ആശങ്കയില്‍. ഫാമുകളില്‍ ഒരു കിലോ കോഴിയുടെ വില 85 രൂപയില്‍ 28 ആയി ഇടിഞ്ഞു. രണ്ടുമൂന്ന് ദിവസം കൊണ്ട് വില്‍പ്പനയില്‍ വന്‍ ഇടിവ് ഉണ്ടായതായി കര്‍ഷകര്‍ പറയുന്നു.

കോവിഡിന്റെ തുടക്കം മുതലേ ജില്ലയില്‍ നിന്നുള്ള കോഴി കയറ്റുമതിയില്‍ കുറവുണ്ടായിരുന്നു. രോഗഭീതിയില്‍ ഇതരസംസ്ഥാനത്തെ കച്ചവടക്കാര്‍ കയറ്റുമതി ഒഴിവാക്കിയിരുന്നു. ഇതോടെ കിലോക്ക് 40 രൂപവരെ കുറഞ്ഞു. പക്ഷിപ്പനി കൂടി വന്നതോടെ പ്രതിസന്ധി രൂക്ഷമായി.

ഒരുലക്ഷത്തിലേറെ രൂപയുടെ നഷ്ടത്തിലാണ് ഈ മാസം കോഴികളെ വിറ്റതെന്ന് ബാലുശേരി മരപ്പാലത്തെ കോഴിക്കര്‍ഷകന്‍ പറഞ്ഞു. പക്ഷിപ്പനി വന്നതോടെ ഹോട്ടലുകൡ കോഴിയിറച്ചി എടുക്കുന്നില്ല. കോവിഡ് ജാഗ്രതയില്‍ വിവാഹങ്ങളും പരിപാടികളും മാറ്റിവെച്ചതോടെ വില്‍പ്പന പാടെ നിലച്ചു. തീരെ വിറ്റുപോവാത്തതിനാല്‍ കോഴികളെ കിട്ടുന്ന പൈസക്ക് കൊടുക്കേണ്ടി വരികയാണെന്നും അദ്ദേഹം പറയുന്നു.