കോഴിക്കോട് ആനക്കാംപൊയില്‍ – മേപ്പാടി തുരങ്കപാതയുടെ പ്രൊജക്ട് ലോഞ്ചിംഗ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനിലൂടെ നിര്‍വഹിച്ചു

0 484

കോഴിക്കോട് ആനക്കാംപൊയില്‍ – മേപ്പാടി തുരങ്കപാതയുടെ പ്രൊജക്ട് ലോഞ്ചിംഗ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനിലൂടെ നിര്‍വഹിച്ചു

 

കോഴിക്കോട് ആനക്കാംപൊയില്‍ – മേപ്പാടി തുരങ്കപാതയുടെ പ്രൊജക്ട് ലോഞ്ചിംഗ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനിലൂടെ നിര്‍വഹിച്ചു. ആനക്കാംപൊയിലിനു സമീപമുള്ള മറിപ്പുഴയിലെ സ്വർഗംകുന്നിൽ നിന്നും ആരംഭിച്ച് വയനാട്ടിലെ മേപ്പാടിക്കു സമീപത്തേക്ക് എത്തുന്ന രീതിയിലാണ് തുരങ്കപാത വിഭാവനം ചെയ്തിരിക്കുന്നത്. 70 മീറ്റർ നീളത്തിൽ മറിപ്പുഴയ്ക്ക് കുറുകെ രണ്ട് വരി പാലം, സ്വർഗംകുന്നിലേക്ക് രണ്ട് കിലോമീറ്റർ നീളത്തിൽ റോഡ്, ആധുനിക സൗകര്യങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള രണ്ടു വരി തുരങ്കപാത എന്നിവയാണ് പദ്ധതിയിൽ ഉണ്ടാവുക.

തുരങ്കത്തിന് ആറ് ദശാംശം എട്ട് കിലോമീറ്റർ നീളം വരുമെന്നാണ് കണക്കാക്കുന്നത്. മൂന്നു വർഷം കൊണ്ട് പൂർത്തിയാക്കാമെന്നാണ് പ്രതീക്ഷ. തുരങ്കപാതയ്ക്കായി 20 കോടി രൂപ എല്‍.ഡി.എഫ് സര്‍ക്കാര്‍ ആദ്യ ബജറ്റില്‍ മാറ്റിവെച്ചിരുന്നു. കൊങ്കണ്‍ റെയില്‍വെ കോര്‍പ്പറേഷനാണ് സര്‍വ്വെയുടെ വിശദ പദ്ധതി രൂപരേഖ തയ്യാറാക്കല്‍ ചുമതല. കൊങ്കണ്‍ റെയില്‍വെ കോര്‍പ്പറേഷന്‍ എഞ്ചിനീയര്‍മാര്‍ സര്‍വ്വെ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. കിഫ്ബിയുടെ സഹായത്തോടെ 658 കോടി രൂപയുടെ പ്രാഥമിക ഭരണാനുമതി പദ്ധതിക്ക് നല്കിയിട്ടുണ്ട്