മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കാർബൺ കോപ്പി ;കെ മുരളീധരൻ എം പി

മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കാർബൺ കോപ്പി ;കെ മുരളീധരൻ എം പി

0 104

മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കാർബൺ കോപ്പി ;കെ മുരളീധരൻ എം പി

മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാര്‍ബണ്‍ കോപ്പിയാണെന്ന് വടകര എം.പിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ. മുരളീധരന്‍. സ്പ്രിംഗ്‌ളര്‍ ഇടപാട് കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു. പിണറായി ആയിരുന്നില്ല മുഖ്യമന്ത്രിയെങ്കില്‍ കേരളത്തിലുള്ളവര്‍ എല്ലാം കൊവിഡ് ബാധിച്ച് മരിച്ചേനെ എന്ന് വരുത്താനാണ് എല്‍.ഡി.എഫ് ശ്രമം. യു.ഡി.എഫ് ആയിരുന്നു ഭരിച്ചതെങ്കില്‍ കാസര്‍കോട് അതിര്‍ത്തിയില്‍ ചികിത്സ കിട്ടാതെ ആളുകള്‍ മരിക്കില്ലായിരുന്നു. കാസര്‍കോട് മെഡിക്കല്‍ കോളേജ് സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. വൈകീട്ട് ആറ് മണിക്ക് ജനങ്ങള്‍ വാര്‍ത്താ ചാനലുകള്‍ക്ക് മുന്നില്‍ ഇരുന്നത് മുഖ്യമന്ത്രിയെ കാണാനല്ല, എത്ര പേര്‍ക്ക് കൊവിഡ് ബാധിച്ചു എന്നറിയാനാണ്. സ്പ്രിംക്ലര്‍ ഇടപാട് പുര കത്തുമ്പോള്‍ വാഴ വെട്ടുന്നതാണ്. കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെ എം.എല്‍.എമാര്‍ക്ക് ടി.വി നല്‍കുന്നതിനെ എതിര്‍ത്ത സി.പി.എം സ്പ്രിംക്ലറിന്റെ സൗജന്യം കണ്ടപ്പോള്‍ വീണു. ഓഖിയും നിപയും രണ്ട് പ്രളയവും വന്നിട്ടും ഡാറ്റ കൈകാര്യം ചെയ്യാന്‍ സിഡിറ്റിനെ സജ്ജമാക്കാതിരുന്നത് ദുരൂഹമാണ്. ഈ ഇടപാടില്‍ മുഖ്യമന്ത്രി അന്വേഷണം നേരിടണം. മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളെ വിമര്‍ശിക്കരുതെന്ന് പറയുന്ന സി.പി.എം, യു.ഡി.എഫ് ഭരണ കാലത്ത് സ്വീകരിച്ച നിലപാട് ഓര്‍മിക്കണം. മലയാളികളായ പ്രവാസികള്‍ വലിയ പ്രയാസത്തിലാണ്. ഇവരെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കാന്‍ തയ്യാറുള്ള സംസ്ഥാനങ്ങിലേക്ക് അവരെ തിരികെ എത്തിക്കണം, കേന്ദ്രം ഇതിന് അനുമതി നല്‍കണമെന്നും എം.പി ആവശ്യപ്പെട്ടു