കോഴിക്കോട് ജില്ലയിൽ ജാഗ്രതാ ഐഡി നിർബന്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായിട്ടുള്ള കോഴിക്കോട് ജില്ലയിൽ ജാഗ്രതാ ഐഡി നിർബന്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചികിത്സയും നിരീക്ഷണവും ഏകോപിപ്പിക്കാനാണ് കൊവിഡ് ജാഗ്രതാ ഐഡി നിർബന്ധമാക്കിയതെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ജില്ലയിൽ ടെലി കൺസൾട്ടേഷൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. നിരീക്ഷണത്തിലുള്ളവർക്ക് ലക്ഷണം കണ്ടാൽ ഇവരെ ആശുപത്രിയിലേക്ക് റഫർ ചെയ്യാം. പോസിറ്റീവ് രോഗികൾ ജാഗ്രത ഐഡി വാങ്ങണം. കൊവിഡ് ആശുപത്രി ചികിത്സയ്ക്കും കാരുണ്യ സഹായത്തിനും ഐഡി നിർബന്ധമാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
കോഴിക്കോട് ജില്ലയിൽ 1,072 പേർക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. 1,013 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. കഴിഞ്ഞ ദിവസങ്ങളിലും കോഴിക്കോട് ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവ് രേഖപ്പെടുത്തിയിരുന്നു