ഞായറാഴ്ച പൂർണ ഒഴിവുദിവസമായി കണക്കാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

0 560

ഞായറാഴ്ച പൂർണ ഒഴിവുദിവസമായി കണക്കാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

തിരുവനന്തപുരം: ഞായറാഴ്ച പൂർണ ഒഴിവുദിവസമായി കണക്കാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓഫീസുകൾ,കടകൾ, എന്നിവ അന്ന് തുറന്ന് പ്രവർത്തിക്കാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. വാഹനങ്ങൾ പുറത്തിറക്കരുതെന്നും അദ്ദേഹം നിർദേശിച്ചു. രാജ്യത്ത് ലോക്ക്ഡൗൺ മെയ് 17 വരെ നീട്ടിയതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തിന്റെ സവിശേഷതകൾ കൂടി ഉൾക്കൊണ്ടുകൊണ്ടുള്ള നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിനെ കുറിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേന്ദ്ര സർക്കാർ മുന്നോട്ടുവെച്ച മാർഗനിർദേശങ്ങളുടെ ചട്ടക്കൂടിന് അകത്തുനിന്നുകൊണ്ടായിരിക്കും സംസ്ഥാനത്ത് നിയന്ത്രണങ്ങൾ നടപ്പിലാക്കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്രത്തിന്റെ മാനദണ്ഡമനുസരിച്ച് രാജ്യത്തുളള ജില്ലകളെ മൂന്നായി തരം തിരിച്ചിരിക്കുകയാണ്. റെഡ്, ഓറഞ്ച്ഗ്രീൻ, . 21 ദിവസമായി കോവിഡ് പോസിറ്റീവ് കേസുകളില്ലാത്തവയാണ് ഗ്രീൻ സോണിൽ ഉൾപ്പെടുക. റെഡ് സോൺ ജില്ലകളിലെ കണ്ടെയ്ൻമെന്റ് സോണുകളിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കർശനമായി തുടരും. എന്നാൽ മറ്റുപ്രദേശങ്ങളിൽ ഇളവുകൾ ഉണ്ടാകും.

ഹോട്ട്സ്പോട്ടുകളായ നഗരസഭകളുടെ കാര്യത്തിൽ ഏത് ഡിവിഷനാണോ ,വാർഡാണോ, ഹോട്ട്സ്പോട്ടായിട്ടുള്ളത് അത് അടച്ചിടാനാണ് തീരുമാനിച്ചിരുന്നത്. ഇത് പഞ്ചായത്തുകളിൽ കൂടി വ്യാപിപ്പിക്കുകയാണ്. ഹോട്ട്സ്പോട്ടായിട്ടുള്ള വാർഡും അതിനോട് കൂടിചേർന്നുകിടക്കുന്ന വാർഡുകളും വേണമെങ്കിൽ അടച്ചിടും. പ്രദേശം കണ്ടെയ്ൻമെന്റ് സോണാക്കും.

ഗ്രീൻസോണുകളിൽ പൊതുവിലുള്ള എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കണം. കേന്ദ്രസർക്കാർ പൊതുവായി അനുവദിച്ച ഇളവുകൾ സംസ്ഥാനത്ത് ആകെ നടപ്പാക്കുകയാണ്. ചില കാര്യങ്ങളിൽ പ്രത്യേക നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്യും. അനുവദനീയമല്ലാത്ത കാര്യങ്ങൾ ഗ്രീൻസോണിൽ അടക്കം പാടില്ല.

പൊതുഗതാഗതം അനുവദിക്കില്ല.

സ്വകാര്യ വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ ഡ്രൈവർക്ക് പുറമേ രണ്ടുപേരിൽ കൂടുതൽ യാത്ര ചെയ്യാൻ പാടില്ല. കണ്ടെയ്ൻമെന്റ് സോണിൽ അതും പാടില്ലാത്തതാണ്.
ടുവീലറുകളിൽ പിൻസീറ്റ് യാത്ര ഒഴിവാക്കണം
സംസ്ഥാനത്ത് വളരെ അത്യാവശ്യകാര്യത്തിന് പോകുന്നവർക്ക് കണ്ടെയ്ൻമെന്റ് സോണിന് പുറത്ത് ഇളവ് അനുവദിക്കും.
ആളുകൾ കൂടിച്ചേരുന്ന ഒരുപരിപാടിയും പാടില്ല.
ആരാധനാലയങ്ങൾ,സിനിമാതിയേറ്റർ, എന്നിവിടങ്ങളിൽ നിലവിലുളള നിയന്ത്രണം തുടരും
ജിംനേഷ്യം,പാർക്കുകൾ, എന്നിവിടങ്ങളിലും കൂടിച്ചേരൽ പാടില്ല
മദ്യഷാപ്പുകൾ ഈ ഘട്ടത്തിൽ തുറന്നു പ്രവർത്തിക്കുന്നില്ല.
മാളുകൾ, ബാർബർഷോപ്പുകൾ, ബ്യൂട്ടിപാർലറുകൾ ഇവ പ്രവർത്തിക്കാൻ പാടില്ല.എന്നാൽ ബാർബർമാർക്ക് വീടുകളിൽ പോയി സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ജോലി ചെയ്യാം
മരണാനന്തര ചടങ്ങ്വി,വാഹം, എന്നിവയ്ക്ക് 20-ൽ കൂടുതൽ ആളുകൾ പാടില്ലെന്ന ഉത്തരവ് തുടരും.
വിദ്യാഭ്യാസ സ്ഥാപനങ്ങൽ തുറക്കില്ല. പരീക്ഷാനടത്തിപ്പിന് നിബന്ധനകൾ പാലിച്ച് തുറക്കാവുന്നതാണ്.
ഞായറാഴ്ച പൂർണ ഒഴിവുദിവസമായി കണക്കാക്കണം. ഓഫീസുകൾ, കടകൾ ഒന്നും തുറക്കാൻ പാടില്ല. വാഹനങ്ങളും അന്ന് പുറത്തിറങ്ങാതിരിക്കണം.
അവശ്യ സർവീസുകൾ അല്ലാത്ത സർക്കാർ ഓഫീസ് നിലവിലെ രീതിയിൽ മെയ് 15 വരെ പ്രവർത്തിക്കാം. ഗ്രൂപ്പ് എ,ബി ഉദ്യോഗസ്ഥരുടെ അമ്പതുശതമാനവും സിഡി ഉദ്യോഗസ്ഥരുടെ33 ശതമാനവും ഓഫീസുകളിൽ ഹാജരാകേണ്ടതാണ്.
അനുവദിക്കുന്ന കാര്യങ്ങൾ

ഗ്രീൻ സോണിൽ കടകമ്പോളങ്ങളുടെ പ്രവർത്തന സമയം രാവിലെ 7 മുതൽ രാത്രി 7.30 വരെയായിരിക്കും. അകലം സംബന്ധിച്ച് നിബന്ധനകൾ പാലിക്കണം. ഇത് ആഴ്ചയിൽ ആറു ദിവസംഅനുവദിക്കും. ഓറഞ്ചു സോണിൽ നിലവിലുള്ള സ്ഥിതിതുടരണം.
ഗ്രീൻ സോണിലെ സേവനമേഖലയിലെ സ്ഥാപനങ്ങൾ ആഴചയിൽ മൂന്നുദിവസം പരമാവധി 50 ആളുകളുടെ സേവനം ഉപയോഗിച്ച് പ്രവർത്തിക്കും. ഓറഞ്ചുസോണുകളിൽ നിലവിലുള്ള സ്ഥിതി തുടരും.
ഹോട്ട്സ്പോട്ടുകൾ ഒഴികെയുള്ള സ്ഥലങ്ങളിൽ റസ്റ്റോറന്റ്, ഹോട്ടൽ, എന്നിവയ്ക്ക് പാഴ്സലുകൾ നൽകാനായി തുറന്നുപ്രവർത്തിക്കാം. എന്നാൽ അവിടെ ഇരുന്ന് ഭക്ഷണം കഴിക്കാൻ സാധിക്കില്ല. നിലവിലുള്ള സമയക്രമം പാലിക്കണം.
ഷോപ്സ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് ആക്ടിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള സ്ഥാപനങ്ങൾകക് നിലവിലെ സ്ഥിതി തുടരാവുന്നതാണ്.