പാലയാട് അസാപ് കമ്യൂണിറ്റി സ്‌കിൽ പാർക്ക് ഇന്ന്  മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

0 93
അഡീഷനൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം (അസാപ്) പാലയാട് സ്ഥാപിച്ച കേരളത്തിലെ ഏറ്റവും വലിയ കമ്യൂണിറ്റി സ്‌കിൽ പാർക്ക് സെപ്റ്റംബർ 20 ചൊവ്വാഴ്ച രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഉന്നതവിദ്യാഭ്യാസ-സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു അധ്യക്ഷയാവും. അസാപിന്റെ സേവനങ്ങൾ പൊതുസമൂഹത്തിന് കൂടി ലഭ്യമാകുക എന്ന ലക്ഷ്യത്തോടെ പൊതുസ്വകാര്യ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് കമ്യൂണിറ്റി സ്‌കിൽ പാർക്ക്. ഇതിന്റെ ഭാഗമായി പാലയാട്ട് പൊതുവിദ്യാഭ്യാസ വകുപ്പ് നൽകിയ ഭൂമിയിലാണ് സ്‌കിൽ പാർക്ക് നിർമ്മിച്ചത്. എംപിമാരായ കെ സുധാകരൻ, ഡോ. വി ശിവദാസൻ എന്നിവർ വിശിഷ്ടാതിഥികളാവും. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി പി ദിവ്യ, അസാപ് ചെയർപേഴ്‌സൻ ആൻഡ് എംഡി ഡോ. ഉഷ ടൈറ്റസ്, എൻടിടിഎഫ് എംഡി ഡോ. എൻ രഘുരാജ് എന്നിവർ സംസാരിക്കും.

Get real time updates directly on you device, subscribe now.