ഒന്നര വയസ്സുകാരനെ കിണറ്റിലെറിഞ്ഞ് കൊന്നു, ക്രൂരത ഭര്‍തൃ സഹോദരിയോട് വൈരാഗ്യം തീര്‍ക്കാന്‍; യുവതിക്ക് ജീവപര്യന്തം

0 240

ഒന്നര വയസ്സുകാരനെ കിണറ്റിലെറിഞ്ഞ് കൊന്നു, ക്രൂരത ഭര്‍തൃ സഹോദരിയോട് വൈരാഗ്യം തീര്‍ക്കാന്‍; യുവതിക്ക് ജീവപര്യന്തം

കണ്ണൂര്‍: ഭര്‍തൃ സഹോദരിയോടുള്ള വൈരാഗ്യത്തിന് ഒന്നര വയസ്സുള്ള കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ യുവതിയെ ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് വിധിച്ച്‌ കോടതി. തലശ്ശേരി ചമ്ബാട് നൗഷാദ് നിവാസില്‍ നിയാസിന്റെ ഭാര്യ നയീമയാണ് പ്രതി. ഭര്‍തൃ സഹോദരിയായ നിസാനിയുടെ മകന്‍ അദ്നാനെയാണ് നയീമ കൊലപ്പെടുത്തിയത്.

2011 സെപ്തംബര്‍ 17നാണ് കേസിനാസ്പദമായ സംഭവം. വീട്ടു മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന ഒന്നരവയസുകാരനെ നയീമ അടുത്തുള്ള കിണറ്റിലെറിയുകയായിരുന്നു. ഭര്‍തൃ സഹോദരിയോടുള്ള വൈരാഗ്യം തീര്‍ക്കാനായിരുന്നു ഈ ക്രൂരകൃത്യം. കേസ് അന്വേഷിച്ച പാനൂര്‍ പൊലീസിന് നയീമയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനാല്‍ വീണ്ടും ചോദ്യം ചെയ്തു. അറസ്റ്റ് ചെയ്ത് വിശദമായ ചോദ്യം ചെയ്തപ്പോള്‍ ഇവര്‍ കുറ്റം സമ്മതിക്കുകയായിരുന്നു.

കുറ്റകൃത്യം നടന്ന് ഒന്‍പത് വര്‍ഷത്തിന് ശേഷമാണ് കേസില്‍ ശിക്ഷ വിധിക്കുന്നത്. അയല്‍വാസികളുള്‍പ്പെടെയുള്ള സാക്ഷികളെ വിചാരണ കോടതി മുമ്ബാകെ വിസ്തരിച്ചാണ് കുറ്റം തെളിയിച്ചത്. ഇതോടടെ നയീമ കുറ്റക്കാരിയെന്ന് തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി വിധിച്ചു. ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ.