വീട്ടില്‍ ഉറങ്ങിക്കിടന്നിരുന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; തടഞ്ഞ അമ്മയ്ക്ക് നേരെ മുളകുപൊടി എറിഞ്ഞു

0 656

വീട്ടില്‍ ഉറങ്ങിക്കിടന്നിരുന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; തടഞ്ഞ അമ്മയ്ക്ക് നേരെ മുളകുപൊടി എറിഞ്ഞു

തിരുവനന്തപുരം; പട്ടാപ്പകല്‍ വീട്ടില്‍ നിന്ന് ഒരു വയസുകാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. തിരുവനന്തപുരം തമലത്ത് വൈകിട്ട് നാല് മണിയോടെയാണ് സംഭവമുണ്ടായത്. കുട്ടിയെ എടുത്തുകൊണ്ടുപോകുന്നത് സംസാര ശേഷിയില്ലാത്ത അമ്മ കണ്ടതോടെയാണ് ശ്രമം ഉപേക്ഷിച്ച്‌ പ്രതികള്‍ രക്ഷപ്പെട്ടത്.

അമ്മയും കുഞ്ഞും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കുഞ്ഞിനെ ഉറക്കിക്കിടത്തി കുളിക്കാനായി പോയിരിക്കുകയായിരുന്നു അമ്മ. തിരിച്ചുവന്നപ്പോള്‍ കണ്ടത്. രണ്ട് പേര് ചേര്‍ന്ന് കുട്ടിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിക്കുന്നതാണ്. ഉടന്‍ തന്നെ കുട്ടിയെ അമ്മ പിടിച്ച്‌ വലിച്ചു. ഈ സമയം കുട്ടിയെ പിടിച്ചിരുന്ന പ്രതി അമ്മയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി.
പിടി വിടാതായതോടെ മതിലിന്റെ മറുവശത്ത് ഉണ്ടായിരുന്ന മറ്റൊരു പ്രതി മുളകുപൊടി എറിഞ്ഞു രക്ഷപ്പെട്ടുവെന്നാണ് അമ്മ പൊലീസിന് മൊഴി നല്‍കി. സംഭവത്തില്‍ കേസെടുത്ത് കരമന പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം, കൊല്ലത്ത് കരുനാഗപ്പള്ളിയില്‍ നാലാം ക്ലാസുകാരിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം നടന്നിരുന്നു. രാവിലെ സ്‌കൂളുകളിലേക്കു നടന്നുപോകുകയായിരുന്ന കുട്ടിയെ നാടോടി സ്ത്രീ കയ്യില്‍പിടിച്ചു കൊണ്ട് പോകാന്‍ ശ്രമിക്കുകയായിരുന്നു.

Get real time updates directly on you device, subscribe now.