ഒന്നര വയസുകാരനെ കടല്‍ഭിത്തിയില്‍ എറിഞ്ഞുകൊന്ന കേസ്: ശരണ്യക്കും കാമുകനുമെതിരേ കുറ്റപത്രം ഇന്ന്

0 2,884

ഒന്നര വയസുകാരനെ കടല്‍ഭിത്തിയില്‍ എറിഞ്ഞുകൊന്ന കേസ്: ശരണ്യക്കും കാമുകനുമെതിരേ കുറ്റപത്രം ഇന്ന്

 

കണ്ണൂര്‍: ഒന്നര വയസുകാരനെ കടല്‍ഭിത്തിയില്‍ എറിഞ്ഞുകൊന്ന കേസില്‍ അന്വേഷണ സംഘം ഇന്ന് കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും.കുഞ്ഞിന്റെ അമ്മ ശരണ്യ,കാമുകനായ നിധിന്‍ എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം.

 

ഫെബ്രുവരി 16നാണ് ശരണ്യ-പ്രണവ് ദമ്ബതിമാരുടെ മകന്‍ വിയാന്റെ മൃതദേഹം തയ്യില്‍ കടപ്പുറത്ത് നിന്ന് കണ്ടെത്തിയത്. ഉറക്കികിടത്തിയിരുന്ന മകനെ കാണാതായെന്നായിരുന്നു ദമ്ബതിമാരുടെ മൊഴി. എന്നാല്‍ പിന്നീട് നടത്തിയ ചോദ്യം ചെയ്യലിലാണ് സത്യം വെളിപ്പെട്ടത്. പിന്നീട് കാമുകനോടൊപ്പം ജീവിക്കാനായി കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന് ശരണ്യയുടെ മൊഴി നല്‍കി.

 

ഭര്‍ത്താവായ പ്രണവിനൊപ്പം ഉറങ്ങി കിടക്കുകയായിരുന്ന കുഞ്ഞിനെ ശരണ്യ എടുത്തുകൊണ്ടുപോവുകയും കടല്‍ഭിത്തിയില്‍ എറിഞ്ഞ് കൊലപ്പെടുത്തുകയുമായിരുന്നു. അതേ സമയം കൊലപാതകം ഭര്‍ത്താവായ പ്രണവിന്റെ തലയില്‍ കെട്ടിവെയ്ക്കാനായിരുന്നു ശരണ്യ ആദ്യം ശ്രമിച്ചത്. ഒടുവില്‍ ശാസ്ത്രീയ തെളിവുകളടക്കം എതിരായതോടെ അവര്‍ പൊലിസിനോട് എല്ലാം തുറന്നുപറയുകയായിരുന്നു. രണ്ട് തവണ കുഞ്ഞിനെ കടല്‍ഭിത്തിയില്‍ എറിഞ്ഞു എന്നാണ് പൊലിസ് കണ്ടെത്തല്‍.