കുട്ടികളുടെ സംരക്ഷണം – ത്രിദിന പരിശീലനം സംഘടിപ്പിച്ചു.

0 133

കൽപ്പറ്റ : ചൈൽഡ്‌ലൈൻ വയനാട് കേന്ദ്രം, ആരോഗ്യ വകുപ്പ്, പോലീസ് ഡിപ്പാർട്ട്മെൻറ്, ജോയിൻറ് ആക്ഷൻ ഫോർ ലീഗൽ അൾട്ടർനേറ്റീവ് എന്നിവയുടെ സഹകരണത്തോടെ ആർ.കെ.എസ്.കെ ട്രെയിനർമാർ, ജുവനൈൽ പോലീസ് യൂണിറ്റ് അംഗങ്ങൾ, ആശാവർക്കർമാർ എന്നിവർക്ക് കുട്ടികളുടെ സംരക്ഷണം, അവകാശങ്ങൾ, നിയമങ്ങൾ, മിഷൻ വാൽസല്യ, എന്നീ വിഷയങ്ങളിൽ പരിശീലനം സംഘടിപ്പിച്ചു. ആദ്യദിന പരിശീലനം പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആസ്യ പി എം ഉദ്ഘാടനം ചെയ്തു. കമ്മ്യൂണിറ്റി ഹെൽത്ത് സെൻറർ ഹെൽത്ത് ഇൻസ്പെക്ടർ പ്രജീഷ് കെ പി അധ്യക്ഷത വഹിച്ചു.പബ്ലിക് ഹെൽത്ത് നേഴ്സ് സുബൈറത്ത് കെ സംസാരിച്ചു.

രണ്ടാം ദിവസത്തെ പരിശീലനം ആർദ്രം മിഷൻ നോഡൽ ഓഫീസർ ഡോക്ടർ വിഎസ് സുഷമ ഉദ്ഘാടനം ചെയ്തു. മൂന്നാം ദിവസത്തെ പരിശീലനം സബ്ജഡ്ജും ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിയുമായ സി ഉബൈദുള്ള ഉദ്ഘാടനം ചെയ്തു. അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് വിനോദ് പിള്ള അധ്യക്ഷത വഹിച്ചു.

വിവിധ വിഷയങ്ങളിൽ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ സ്മിത കമ്മിറ്റി അംഗം വിപിൻ ചൈൽഡ് ലൈൻ ഇൻറർവേഷൻ യൂണിറ്റ് ഡയറക്ടർ സി കെ ദിനേശൻ എന്നിവർ ക്ലാസ് എടുത്തു.ചൈൽഡ്‌ലൈൻ കോഓർഡിനേറ്റർ ആയ അനഘ പി ടി,ടീം അംഗങ്ങളായ ലില്ലി തോമസ്, സതീഷ് കുമാർ, ലക്ഷ്മൺ ടി എ, അബ്ദുൽ ഷമീർ സി എ,സബിത പി വി, ഡെൻസിൽ ജോസഫ് എന്നിവർ സംസാരിച്ചു.