ഭാര്യയെയും കുഞ്ഞിനെയും കാണാൻ ലോറിക്കടിയിലെ സ്റ്റെപ്പിനിയിലിരുന്ന് കേരളത്തിലേക്ക്:

0 1,110

പ്രസവം കഴിഞ്ഞ ഭാര്യയെയും കുഞ്ഞിനെയും കാണാൻ കേരളത്തിലേക്ക് തമിഴ്നാട് സ്വദേശിയുടെ സാഹസികയാത്ര. ലോറിക്കടിയിലെ സ്റ്റെപ്പിനിയിൽ ചുരുണ്ടുകൂടി കേരളത്തിലേക്കു കടക്കാൻ ശ്രമിച്ച തമിഴ്നാട് കടയനല്ലൂർ സ്വദേശി എസ്. ഹരീഷ്(33) ആര്യങ്കാവിൽ പൊലീസ് പിടിയിലായി.

ചെങ്കോട്ടയിൽ നിന്നാണ് ഡ്രൈവർ അറിയാതെയുള്ള സ്റ്റെപ്പിനി യാത്ര തുടങ്ങിയതെന്നാണ് ഹരീഷ് പൊലീസിനോട് പറഞ്ഞത്. കൊല്ലം പരവൂരിലേക്കായിരുന്നു യാത്ര. ആര്യങ്കാവ് ചെക്പോസ്റ്റ് കടക്കുന്നതിനിടെ സ്റ്റെപ്പിനിയിൽ നിന്നു രണ്ട് കാൽ പുറത്തേക്ക് നിൽക്കുന്നതു ജോലിയിലുണ്ടായിരുന്ന കെഎപിയിലെ പൊലീസ് അജിത് മൈനാഗപ്പള്ളി കണ്ടു. ഉടൻതന്നെ ഇതുവഴി വന്ന ബൈക്കിൽ അജിതും ജീപ്പിൽ എസ്ഐ ഷിബുവും മറ്റു പൊലീസുകാരും ലോറിയെ പിൻതുടർന്നെത്തി പിടികൂടുകയായിരുന്നു.ഇവിടെ നിന്നു വീഴാനുള്ള സാധ്യതയും ഏറെയായിരുന്നു. ഹരീഷിനെ പുനലൂരിലെ സർക്കാർ ക്വാറന്റീൻ കേന്ദ്രത്തിലേക്ക് മാറ്റി.