ചൈനയില്‍ നിന്ന് 6,50000 കോവിഡ് പരിശോധനാ കിറ്റുകള്‍ ഇന്ന് ഇന്ത്യയിലെത്തും
ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് വ്യാപനം തടയുന്നതിനും നിയന്ത്രിക്കുന്നതിനുമായി ചൈനയില്‍ നിന്നും 6,50000 കോവിഡ് പരിശോധനാ കിറ്റുകള്‍ ഇറക്കുമതി ചെയ്യുന്നു. ചൈനയില്‍ നിന്നും 550,000 ആന്റിബോഡി ടെസ്റ്റിംഗ് കിറ്റുകളും 100,000 ആര്.എന്‍.എ എക്സ്ട്രാക്ഷന്‍ കിറ്റുകളും വ്യാഴാഴ്ച രാവിലെ ഇന്ത്യയിലേക്ക് അയച്ചതായാണ് റിപ്പോര്‍ട്ട്.
മെഡിക്കല്‍ സപ്ലൈകള്‍ക്കും സുരക്ഷ ഉപകരണങ്ങള്‍ക്കുമായി ചൈനീസ് സ്ഥാപനങ്ങള്‍ക്ക് ഇന്ത്യ നല്കിയ ഓര്‍ഡറിെന്റ ഭാഗമായാണ് കോവിഡ് ടെസ്റ്റ് കിറ്റുകളും ഇന്നെത്തുക. വിദേശകാര്യ മന്ത്രാലയത്തിെന്റ ശ്രമങ്ങളുടെ ഭാഗമായാണ് ചൈനയില്‍ നിന്നും മെഡിക്കല്‍ ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ ധാരണയിലെത്തിയത്. ഗ്വാങ്ഷ്വേ വോണ്ട്ഫോയില്‍ നിന്നും 300,000 റാപ്പിഡ് ആന്റിബോഡി ടെസ്റ്റിംഗ് കിറ്റുകളും സുഹായ് ലിവ്സോണില്‍ നിന്ന് 250,000 കിറ്റും ഷെന്‍ഷെനില്‍ നിന്ന് 100,000 ആര്.എന്‍.എ എക്സ്ട്രാക്ഷന്‍ കിറ്റുകളുമാണ് ബുധനാഴ്ച രാത്രി വിമാനത്തില്‍ കയറ്റിയത്. ഇത് ഇന്ന് ഇന്ത്യയിലെത്തുമെന്ന് മന്ത്രാലയം അധികൃതര്‍ അറിയിച്ചു.
ബെയ്ജിങ്ങിലെ ഇന്ത്യന്‍ എംബസിയും ഗ്വാങ്ഷ്വേയിലെ കോണ്‍സുലേറ്റും മെഡിക്കല്‍ ഉപകരണങ്ങള്‍ അയക്കുന്നതില്‍ പങ്ക് വഹിച്ചിട്ടുണ്ട്. കോവിഡ് -19 അനുബന്ധ മെഡിക്കല്‍ ഉപകരണങ്ങള്‍ ഇന്ത്യ ഇറക്കുമതി ചെയ്യുന്നത് സുഗമമാക്കുന്നതും മരുന്ന് ഉല്പാദന വിതരണ ശൃംഖല തുറന്നിടുന്നതും ചൈനയുമായുള്ള ഉഭയകക്ഷി ബന്ധം ഊഷ്മളമാക്കുമെന്ന് ചൈനയിലെ ഇന്ത്യന്‍ അംബാസിഡര്‍ വിക്രം മിശ്ര അഭിപ്രായപ്പെട്ടിരുന്നു.
ഗൗണുകള്‍, കയ്യുറകള്‍, മാസ്കുകള്‍, ഗോഗിളുകള്‍ എന്നിവ അടങ്ങിയ 15 ദശലക്ഷം പേഴ്സണല്‍ പ്രൊട്ടക്റ്റീവ് ഉപകരണ (പി.പി.ഇ) കിറ്റുകളും 1.5 ദശലക്ഷം ദ്രുത പരിശോധന കിറ്റുകളും വാങ്ങുന്നതിന് ഇന്ത്യ ചൈനീസ് കമ്ബനികള്‍ക്ക് കരാര്‍ നല്‍കിയിട്ടുണ്ട്.
ചൈനീസ് കമ്ബനികളില്‍ നിന്ന് മെഡിക്കല്‍ സുരക്ഷാ കവചങ്ങള്‍, വെന്റിലേറ്ററുകള്‍, പരിശോധനാ കിറ്റുകള്‍ എന്നിങ്ങനെ ഗുണനിലവാരമുള്ള മെഡിക്കല്‍ ഉപകരണങ്ങളുടെ കയറ്റുമതി വേഗത്തിലാക്കാന്‍ ഇന്ത്യ ചൈനയോട് ആവശ്യപ്പെട്ടിരുന്നു.