ബെയ്ജിംഗ്: ലോകരാജ്യങ്ങളെ ആശങ്കയിലാഴ്ത്തി പടരുന്ന കോവിഡ് 19 ന്റെ (കൊറോണ) പ്രഭവകേന്ദ്രമെന്നു കരുതുന്ന ചൈനയില്‍ രോഗബാധയെത്തുടര്‍ന്നു മരിച്ചവരുടെ എണ്ണം 2,946 ആയി. പുതിയതായി 31 പേര് കൂടി മരിക്കുകയും 125 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ആകെ 80,151 പേര്‍ക്കാണിപ്പോള്‍ രോഗം സ്ഥിരീകരിച്ചിട്ടുള്ളതെന്ന് രാജ്യത്തെ ഹെല്‍ത്ത് കമ്മിറ്റി അറിയിച്ചു.