ചോപ്രയുടെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ധവാനും ധോണിയുമില്ല
മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്രയുടെ ടി20 ലോകകപ്പിനുള്ള 14 അംഗ ടീമില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിക്കും ഓപ്പണര്‍ ശിഖര്‍ ധവാനും ഇടമില്ല. അതെ സമയം യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തും ഓള്‍ റൗണ്ടര്‍ ശിവം ദുബെയും ഇടം നേടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പിന് ശേഷം ധോണി ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടില്ല.
ശിഖര്‍ ധവാന്റെ അഭാവത്തില്‍ കെ.എല്‍ രാഹുലിനെയും രോഹിത് ശര്‍മ്മയെയുമാണ് ചോപ്ര ഓപ്പണറായി തിരഞ്ഞെടുത്തത്. മൂന്നാം സ്ഥാനത്ത് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും നാലാം സ്ഥാനത്ത് ശ്രേയസ് അയ്യരെയും ചോപ്ര ഉള്‍പെടുത്തിയിട്ടുണ്ട്. യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്, ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ട്യ, ശിവം ദുബെ എന്നിവരും ഇടം നേടിയിട്ടുണ്ട്.
സ്പിന്നര്‍മാരായ കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചഹാല്‍, രവീന്ദ്ര ജഡേജ എന്നിവരും ചോപ്രയുടെ 14 അംഗ ടീമില്‍ ഇടം നേടിയിട്ടുണ്ട്. കൂടാതെ നാല് ഫാസ്റ്റ് ബൗളര്‍മാരെയും ചോപ്ര ടീമില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. ജസ്പ്രീത് ബുംറ, ദീപക് ചഹാര്‍, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി എന്നിവരാണ് ചോപ്രയുടെ ടീമില്‍ ഇടം നേടിയ ഫാസ്റ്റ് ബൗളര്‍മാര്‍.